Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് അപകടമുണ്ടായി 17 ദിവസങ്ങൾക്ക് ശേഷം; മുപ്പത് ദിവസത്തിനകം നിയമപ്രകാരം അപ്പീൽ നൽകാനുള്ള അനുമതിയുണ്ടെന്നും തിരുവനന്തപുരം ആർടിഒ; വഫ ഫിറോസിന് നോട്ടീസ് വീണ്ടും

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് അപകടമുണ്ടായി 17 ദിവസങ്ങൾക്ക് ശേഷം; മുപ്പത് ദിവസത്തിനകം നിയമപ്രകാരം അപ്പീൽ നൽകാനുള്ള അനുമതിയുണ്ടെന്നും തിരുവനന്തപുരം ആർടിഒ; വഫ ഫിറോസിന് നോട്ടീസ് വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിൽ കലാശിച്ച അപകടത്തിന്റെ പശ്ചാത്തലത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. മോട്ടോർ വാഹന നിയമപ്രകാരം തിരുവനന്തപുരം ആർടിഒയുടേതാണ് നടപടി. മുപ്പത് ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനുള്ള നിയമപ്രകാരമുള്ള അനുമതിയും ആർടിഒ നൽകിയിട്ടുണ്ട്.

സംഭവം നടന്ന് 15 ദിവസം പിന്നിടുമ്പോഴും ലൈസൻസ് റദ്ദാക്കാത്തത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. നടപടി വൈകിയതിൽ ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് റിപ്പോർട്ടും തേടിയിരുന്നു. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന് വീണ്ടും നോട്ടീസ് അയച്ചു. തുടർച്ചയായ നിയമലംഘനങ്ങളുടെ പേരിൽ ലൈസൻസ് റദ്ദാക്കുന്നതിന് മുന്നോടിയായാണ് നോട്ടീസ് അയച്ചത്. ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാതെ മോട്ടോർ വാഹനവകുപ്പ് ഒത്തുകളിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.

വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമൻ ഇതുവരെ നേരിട്ട് നോട്ടിസ് കൈപ്പറ്റിയിട്ടില്ലന്നുമായിരുന്നു വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാൻ പൊലീസ് ആവശ്യപ്പെട്ടതു വൈകിയതുകൊണ്ടാണു നടപടികൾ നീളുന്നതെന്നും ഉദ്യോഗസ്ഥർ വാദിച്ചു. ഈ മാസം മൂന്നിന് പുലർച്ചെയാണ് സർവെ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂർ സ്വദേശി കെ.എം. ബഷീർ(35) മരിച്ചത്. കാറോടിച്ചിരുന്നത് താനല്ല, പെൺസുഹൃത്തായ വഫ ഫിറോസ് ആണെന്നായിരുന്നു ശ്രീറാം ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് ഇത് നിഷേധിച്ച് വഫ തന്നെ രംഗത്തെത്തി. സാക്ഷിമൊഴികളും ശ്രീറാം തന്നെയാണ് കാറോടിച്ചത് എന്നായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP