Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ ശ്രീലങ്കൻ യുവാവ്; തിരിച്ചറിയൽ രേഖകളോ യാത്രാ രേഖകളോ ഇല്ലാത്ത യുവാവിനെ കണ്ടെത്തിയത് തമ്പാനൂർ ബസ്റ്റാന്റിൽ; മലൂക്ക് യഹൂദ്ത് മിൽക്കൺ ഡയസിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ ശ്രീലങ്കൻ യുവാവ്; തിരിച്ചറിയൽ രേഖകളോ യാത്രാ രേഖകളോ ഇല്ലാത്ത യുവാവിനെ കണ്ടെത്തിയത് തമ്പാനൂർ ബസ്റ്റാന്റിൽ; മലൂക്ക് യഹൂദ്ത് മിൽക്കൺ ഡയസിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ട ശ്രീലങ്കൻ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ച് കണ്ട ശ്രീലങ്കൻ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മലൂക്ക് യഹൂദ്ത് മിൽക്കൺ ഡയസ് എന്ന യുവാവാണ് കസ്റ്റഡിയിലുള്ളത്.

തമ്പാനൂർ ബസ് സ്റ്റാന്റ് പരിസരത്ത് ഏതാനും ദിവസമായി കാണുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ച മുൻപ് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തിയെന്നാണ് വിവരം. വർക്കലയിൽ നിന്നും നാഗർകോവിലിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇയാളുടെ കൈയിൽ തിരിച്ചറിയിൽ രേഖകളോ യാത്രാരേഖകളോ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.മൊഴികളും പരസ്പര വിരുദ്ധമാണ്. തമിഴ്‌നാട്ടിൽ നിന്നാണ് ഇവിടെ എത്തിയതെന്നാണ് ഇയാളുടെ മൊഴി.പൊലീസും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്തുവരുന്നു. സിംഹള ഭാഷ മാത്രം സംസാരിക്കുന്നതിനാൽ വിദഗ്ധരെ ഉപയോഗിച്ച് വിശദമായി ചോദ്യം ചെയ്യുംവരെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP