Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീചിത്രയിലെ ഡോക്ടർമാരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്; പരിശോധനക്ക് അയച്ച 22 ഡോക്ടർമാരുടെയും സാമ്പിളുകൾ നെഗറ്റീവെന്ന ഫലം വന്നത് ആശ്വാസത്തിന് വക നൽകുന്നു

ശ്രീചിത്രയിലെ ഡോക്ടർമാരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്; പരിശോധനക്ക് അയച്ച 22 ഡോക്ടർമാരുടെയും സാമ്പിളുകൾ നെഗറ്റീവെന്ന ഫലം വന്നത് ആശ്വാസത്തിന് വക നൽകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഡോക്ടർമാർക്ക് കൊവിഡ് 19 വൈറസ് ബാധയില്ലെന്ന് പരിശോധനാഫലം. സ്പെയിനിൽ നിന്നും തിരിച്ചെത്തിയ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അടുത്തിടപഴകിയ ഡോക്ടർമാരോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചത്. തിരുവനന്തപുരത്ത് നിന്നും പരിശോധനയ്ക്കായി അയച്ച 22 സാമ്പിളുകളും നെഗറ്റീവാണ്.

ഡോക്ടറുടെ സമ്പർക്കപട്ടിക തയ്യാറാക്കിയതിൽ നിലവിൽ 124 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 54 പേർ ഹൈറിസ്‌ക് വിഭാഗത്തിലായിരുന്നു. സ്‌പെയിനിൽ നിന്ന് 2ന് മടങ്ങിയെത്തിയ ശേഷം 11-ാം തിയതി വരെ ഡോക്ടർ ആസുപത്രിയിലെത്തിയിരുന്നു. ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിക്കുന്നതിന്റെ തലേദിവസം ശ്രീചിത്രിയിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തിരുന്നു. ഇതേതുടർന്ന് വി മുരളീധരൻ സ്വയം നിരീക്ഷണത്തിന് തയ്യാറായിരുന്നു.

കോവിഡ്-19 സ്ഥിരീകരിച്ച ഡോക്ടറുമായി അടുത്തിടപഴകിയവരെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കണ്ടെത്തുകയും അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തുവെന്ന് ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയരുന്നു. അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകളും ഒപി സേവനവും മുടക്കമില്ലാതെ നടക്കുന്നു. ഉടനടി ചെയ്യേണ്ടതില്ലാത്ത ചികിത്സകളും രോഗികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ജീവനക്കാർ എല്ലാവരും ജോലിക്ക് എത്തുന്നത് വരെ മാറ്റിവച്ചിട്ടുണ്ട്.

ഇൻഫക്ഷൻ കൺട്രോൾ സെല്ലിന്റെ മേൽനോട്ടത്തിൽ രോഗബാധിതനായ ഡോക്ടർ ജോലി ചെയ്തിരുന്ന ഇടങ്ങളിലും ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങൾ വീണ്ടും നടത്തുകയും ചെയ്യുകയുണ്ടായി. യാത്രാവിവരങ്ങൾ, ആരോഗ്യസ്ഥിതി, വിദേശയാത്ര കഴിഞ്ഞ് മടങ്ങിവരുന്നരുമായി ബന്ധപ്പെട്ട് മാർച്ച് 11-ന് സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് രോഗബാധിതനായ ഡോക്ടറെ ഹോം ക്വാറന്റൈനിൽ നിന്ന് നേരത്തേ ഒഴിവാക്കിയത്. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ മാർച്ച് 11-ന് മുതൽ വീട്ടിൽ നിരീക്ഷണത്തിലാക്കി. മാർച്ച് 13 വരെ രോഗലക്ഷണങ്ങൾ ഉള്ളതായി അദ്ദേഹം അറിയിച്ചിട്ടില്ല.

രോഗബാധിതനായ ഡോക്ടറുമായി അടുത്തിടപഴകിയ 76 ആശുപത്രി ജീവനക്കാരെയും പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. പ്രൈമറി കോണ്ടാക്ട് ലിസ്റ്റുള്ളവർക്കൊപ്പം താമസിക്കുന്നവരാണ് സെക്കന്ററി കോണ്ടാക്ട് ലിസ്റ്റിലുള്ളത്. സംസ്ഥാന സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ലോ റിസ്‌ക്, ഹൈ റിസ്‌ക് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP