Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ശ്രീലക്ഷ്മിയുടെ വിവാഹത്തിൽ ശ്രദ്ധേയരായി ബിഗ്‌ബോസ് താരങ്ങളും; സാബുമോനും രഞ്ജിനി ഹരിദാസും അർച്ചനയുമുൾപ്പെടെ ബിഗ്‌ബോസ് താരങ്ങൾ വിവാഹവേദിയിൽ മുഖ്യാകർഷണമായി; ബിഗ് ബോസ് താരങ്ങൾ ഒത്തുചേർന്ന കല്യാണ മാമാങ്കത്തിന്റെ വീഡിയോ കാണാം

ശ്രീലക്ഷ്മിയുടെ വിവാഹത്തിൽ ശ്രദ്ധേയരായി ബിഗ്‌ബോസ് താരങ്ങളും; സാബുമോനും രഞ്ജിനി ഹരിദാസും അർച്ചനയുമുൾപ്പെടെ ബിഗ്‌ബോസ് താരങ്ങൾ വിവാഹവേദിയിൽ മുഖ്യാകർഷണമായി; ബിഗ് ബോസ് താരങ്ങൾ ഒത്തുചേർന്ന കല്യാണ മാമാങ്കത്തിന്റെ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം ഇന്നലെയാണ് കഴിഞ്ഞത്. ബോൾഗാട്ടി ലുലു കൺവെൻഷണൽ സെ്ന്റിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് താരസമ്പന്നമായ വിവാഹമാണ് നടന്നത്. രഞ്ജിനി ഹരിദാസും, അർച്ചന സുശീലനും, ഭാഗ്യലക്ഷ്മിയുമുൾപ്പടെയുള്ള ബിഗ്‌ബോസ് താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ജിജിൻ ജഹാംഗീറായിരുന്നു ശ്രീലക്ഷ്മിയുടെ വരൻ. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹിതരായത്.

ലുലു ബോൽഗാട്ടി സെന്ററിൽവച്ചായിരുന്നു വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യൻ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. മെറൂൺ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജിജിന്റെ വേഷം. മലയാളസിനിമയിൽ നിന്നുള്ള നിരവധിപ്പേർ കല്യാണത്തിന് എത്തി. അവതാരകയായും നായികയായും വെള്ളിത്തിരയിൽ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്ബോസ് പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കൽ ഗ്രൂപ്പിന്റെ മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.എറണാകുളത്ത് സേക്രട്ട് ഹാർട് കോളേജിൽ പഠിക്കുമ്പോൾ ഫ്‌ളാറ്റിലെ അയൽക്കാരനായിരുന്നു ജിജിനും കുടുംബവുമെന്നും ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്നും ശ്രീലക്ഷ്മി പറഞ്ഞിട്ടുണ്ട്.

 

ഗ്രാൻഡ് ഹയാത്തിൽ ആയിരണക്കണക്കിന് ആളുകൾ പങ്കെടുത്ത വലിയ വിവാഹമാണ് അരങ്ങേറിയത്. ശ്രീലക്ഷ്മിയുടെ മാതാവ് കലയും ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തെങ്കിലും പിതാവ് ജഗതി ശ്രീകുമാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ജഗതിയുടെ രണ്ടാം ഭാര്യയിലുള്ള മകളാണ് ശ്രീലക്ഷ്മി. മുസ്ലിം ആചാര പ്രകാരം മൈലാഞ്ചി കല്യാണം ഉൾപ്പടെ വിപുലമായ ചടങ്ങോടെയാണ് വിവാഹം നടന്നത്.

വെള്ളയിൽ ചുവപ്പ് ലഹങ്കയണിഞ്ഞ് അതിസുന്ദരിയായിട്ടാണ് ശ്രീലക്ഷ്മി വിവാഹവേഷത്തിലെത്തിയത്.പരമ്പരാഗത മുസ്ലിം ശൈലിയിൽ തട്ടമണിഞ്ഞ് നവവധുവായി ശ്രീലക്ഷ്മി വിവാഹവേദിയിലെത്തിയത്. ചുവന്ന കോട്ടാണ് ജിജിൻ അണിഞ്ഞിരുന്നത്. മൈലാഞ്ചി കല്യാണവും പൂപന്തലിൽ വധുവനേയുംവരനേയും ആനയിച്ച് ആർഭാടം ഒട്ടും കുറയ്ക്കാതെയാണ് ചടങ്ങ് നടന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP