Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

നവോത്ഥാനം അത്യന്താപേക്ഷിതമാണ്, സ്ത്രീ പുരുഷസമത്വം അനുപേക്ഷണീയമാണ്; പക്ഷേ 'ഒളിസേവ' പാടില്ല; വേഷ പ്രച്ഛന്നയായി മഞ്ജു ശബരിമല കയറിയതിനെ വിമർശിച്ച് ശ്രീകുമാരൻ തമ്പി; ആൾമാറാട്ടം നടത്തിയതിന് കേസെടുക്കണമെന്നു ആവശ്യം

നവോത്ഥാനം അത്യന്താപേക്ഷിതമാണ്, സ്ത്രീ പുരുഷസമത്വം അനുപേക്ഷണീയമാണ്; പക്ഷേ 'ഒളിസേവ' പാടില്ല; വേഷ പ്രച്ഛന്നയായി മഞ്ജു ശബരിമല കയറിയതിനെ വിമർശിച്ച് ശ്രീകുമാരൻ തമ്പി; ആൾമാറാട്ടം നടത്തിയതിന് കേസെടുക്കണമെന്നു ആവശ്യം

തിരുവനന്തപുരം: ശബരിമലയിൽ വേഷ പ്രച്ഛന്നയായി ദർശനം നടത്തിയ കൊല്ലം ചാത്തന്നൂർ സ്വദേശി എസ്‌പി മഞ്ജുവിനെ വിമർശിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. പ്രായക്കൂടുതൽ തോന്നുന്ന വിധത്തിൽ മുടി നരപ്പിച്ചു കൊണ്ടാണ് മഞ്ജു ദർശനം നടത്തിയത്. ഇവരെ കണ്ടാൽ വൃദ്ധയായി തോന്നുന്ന വിധത്തിലായിരുന്നു. ഇങ്ങനെ ആൾമാറാട്ടം നടത്തി ദർശനം നടത്തിയതിനെയാണ് ശ്രീകുമാരൻ തമ്പി വിമർശിച്ചത്.

പ്രായം കൂടുതൽ തോന്നുന്ന തരത്തിൽ മുടി നരപ്പിച്ച് വേഷപ്രച്ഛന്നയായി കഴിഞ്ഞ ദിവസം പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്തിയ മേക്കപ്പ് ചെയ്ത് വൃദ്ധയായി രൂപം മാറ്റി ഒരു സ്ത്രീ ശബരിമല ക്ഷേത്രത്തിൽ കടന്നിട്ടുണ്ടെങ്കിൽ അവർക്കെതിരെ കേസെടുത്തേ മതിയാകൂവെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം.

Stories you may Like

നവോത്ഥാനം അത്യന്താപേക്ഷിതമാണ്. സ്ത്രീപുരുഷസമത്വം അനുപേക്ഷണീയമാണ്. കാലം മാറുന്നതനുസരിച്ച് എല്ലാ ആചാരങ്ങളിലും മാറ്റമുണ്ടാകും, ഉണ്ടാകണം.പക്ഷേ 'ഒളിസേവ' പാടില്ല. പ്രത്യേകിച്ചും ദേവാലയത്തിൽ- ശ്രീകുമാരൻ തമ്പി പറഞ്ഞു. അമ്പലം നാടകവേദിയല്ലെന്നും ആൾമാറാട്ടം ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് അയ്യപ്പദർശനം നടത്തിയെന്ന അവകാശവാദവുമായി കൊല്ലം ചാത്തന്നൂർ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ എസ്‌പി.മഞ്ജു രംഗത്തെത്തിയത്. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP