Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

അറിയാതെ മൂളിപ്പോവുന്ന എത്രയോ വരികൾ; മലയാള ചലച്ചിത്രസംഗീതത്തെ അർത്ഥപൂർണമാക്കിയ ശ്രീകുമാരൻ തമ്പിക്ക് കെ.രാഘവൻ മാസ്റ്റർ പുരസ്‌കാരം; പ്രഥമപുരസ്‌കാരം ഡിസംബർ രണ്ടിന് സമ്മാനിക്കുമെന്ന് രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ

അറിയാതെ മൂളിപ്പോവുന്ന എത്രയോ വരികൾ; മലയാള ചലച്ചിത്രസംഗീതത്തെ അർത്ഥപൂർണമാക്കിയ ശ്രീകുമാരൻ തമ്പിക്ക് കെ.രാഘവൻ മാസ്റ്റർ പുരസ്‌കാരം; പ്രഥമപുരസ്‌കാരം ഡിസംബർ രണ്ടിന് സമ്മാനിക്കുമെന്ന് രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: സംഗീത സംവിധായകൻ കെ രാഘവന്റെ ഓർമ്മ നിലനിർത്തുന്നതിന് കെ പി എ സി രൂപം കൊടുത്ത കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് നൽകും. 50, 000 രൂപയും ശിൽപവും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം.

മലയാള ചലച്ചിത്ര സംഗീതത്തിൽ എഴുതിയത് അത്രയും അർത്ഥപൂർണമാക്കി മാറ്റിയ മഹാപ്രതിഭയാണ് ശ്രീകുമാരൻ തമ്പി. തലമുറകൾ ഏറ്റു പാടിയ കാവ്യ മനോഹരമായ ഭാവഗീതങ്ങളുടെ കവി. പാട്ടുകളിൽ ഉൾച്ചേർന്ന മൗലികത കൊണ്ട് അനിർവചനീയമായ അനുഭൂതി പ്രപഞ്ചം സൃഷ്ടിക്കുന്ന ശ്രീകുമാരൻ മലയാണ്മയുടെ നിറസമൃദ്ധിയെ തോറ്റിയുണർത്തിയ സൗന്ദര്യോപാസകനാണ്.

അറിയാതെ മൂളി പോകുന്ന എത്രയോ ഈരടികളിലൂടെ നമ്മുടെയെല്ലാം ജീവിതത്തിൽ നിത്യസാന്നിധ്യമായ ശ്രീകുമാരൻ തമ്പിക്ക്, നാട്ടു സംസ്‌കൃതിയുടെ ഈണവും താളവും കൊണ്ട് എന്നും ജനമനസിൽ ജീവിക്കുന്ന കെ രാഘവൻ മാസ്റ്ററുടെ പേരിലുള്ള പ്രഥമ പുരസ്‌ക്കാരം നൽകുന്നതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ എം ജയചന്ദ്രൻ, ഡോ: കെ ഓമനക്കുട്ടി, കരിവെള്ളൂർ മുരളി എന്നിവർ വിലയിരുത്തി. കെ രാഘവൻ മാസ്റ്ററുടെ ജന്മദിനമായ ഡിസംബർ രണ്ടിന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് വി ടി മുരളിയും സെക്രട്ടറി ടി വി ബാലനും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP