Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശ്രീകുമാര ഗുരുദേവന്റെ ഛായാചിത്രമുള്ള തപാൽകവർ പ്രകാശനംചെയ്തു; കവർ തയ്യാറാക്കിയത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്

ശ്രീകുമാര ഗുരുദേവന്റെ ഛായാചിത്രമുള്ള തപാൽകവർ പ്രകാശനംചെയ്തു; കവർ തയ്യാറാക്കിയത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ഇരവിപേരൂർ: പ്രത്യക്ഷ രക്ഷാദൈവ സഭയുടെ അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 167-ാം വാർഷിക ആഘോഷത്തിൽ തപാൽ വകുപ്പ് പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ഛായാചിത്രമുള്ള പ്രത്യേക തപാൽ കവർ ശ്രീകുമാര നഗറിൽ പുറത്തിറക്കി. പോസ്റ്റൽ സർവീസ് കേരളയുടെ ഡയറക്ടർ സി.ആർ. രാമകൃഷ്ണൻ സഭാ പ്രസിഡന്റ് വൈ. സദാശിവന് നൽകി പ്രകാശനം നടത്തി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണിത് പുറത്തിറക്കിയത്.

സഭാ വൈസ് പ്രസിഡന്റ് ഡോ.പി.എൻ. വിജയകുമാർ, ആന്റോ ആന്റണി എംപി, ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്‌കരൻ, ജനറൽ സെക്രട്ടറിമാരായ സി.സി. കുട്ടപ്പൻ, സി.സത്യകുമാർ, തിരുവല്ല പോസ്റ്റൽ ഓഫീസ് സൂപ്രണ്ട് ലതാ ഡി. നായർ, പി.ആർ.ഡി.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി. ശശി എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP