Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിലെ വിശ്വാസത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് ബിജെപി; വിഷയത്തിൽ സിപിഎമ്മിന്റെയും സർക്കാറിന്റെയും നിലപാടുകളിൽ ദുരുദ്ദേശ്യവും നിഗൂഢതയുമെന്ന് ശ്രീധരൻ പിള്ള

ശബരിമലയിലെ വിശ്വാസത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് ബിജെപി; വിഷയത്തിൽ സിപിഎമ്മിന്റെയും സർക്കാറിന്റെയും നിലപാടുകളിൽ ദുരുദ്ദേശ്യവും നിഗൂഢതയുമെന്ന് ശ്രീധരൻ പിള്ള

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ വിശ്വാസികളോടൊപ്പം നിൽക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള. ഈ വിഷയത്തിൽ സിപിഎമ്മിന്റെയും സർക്കാറിന്റെയും നിലപാടുകളിൽ ദുരുദ്ദേശ്യവും നിഗൂഢതയുമുണ്ട്. വിധിയുടെ പകർപ്പ് ലഭിക്കുംമുമ്പ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന് പറയുന്നത് സംശയങ്ങൾ ഉയർത്തുന്നതാണെന്നം പിള്ള വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സ്ത്രീ പ്രവേശനത്തിൽ ഉയർന്നുവന്ന വിവാദങ്ങളെ മുതലെടുക്കാനാണ് സിപിഎമ്മും സർക്കാറും ശ്രമിക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ സവിശേഷതയും ആരാധാനാക്രമത്തിലെ അടിസ്ഥാനതത്ത്വങ്ങളും മറച്ചുവച്ചാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്.

ആരാധനക്രമത്തിൽ മാറ്റംവരുത്താതെ നിഷ്ഠയോടെ വേണം വിവേചനം കൂടാതെയുള്ള ആരാധന നടത്തേണ്ടത്. അതിനായി തന്ത്രിമാർ, ആധ്യാത്മിക പണ്ഡിതർ, പന്തളം രാജകുടുംബം, സന്യാസി ശ്രേഷ്ഠർ എന്നിവരുടെ അഭിപ്രായസമന്വയമുണ്ടാക്കണം. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകുമെന്ന് ചില സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും അഭിപ്രായസമന്വയമുണ്ടാക്കാൻ സർക്കാർ തയാറാകണം. സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ മഹിളമോർച്ചയുടെ നേതൃത്വത്തിൽ ഹിതപരിശോധന നടത്തും.
ബ്രൂവറികൾ അനുവദിച്ച വിഷയം കൂടുതൽ പഠിച്ചശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP