Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണർക്ക് രാഷ്ട്രീയം പാടില്ല; പരസ്യമായി രാഷ്ട്രീയം പറയുന്നത് ഗവർണർക്ക് ചേർന്നതല്ലെന്നും പി.എസ് ശ്രീധരൻപിള്ള

ഗവർണർക്ക് രാഷ്ട്രീയം പാടില്ല; പരസ്യമായി രാഷ്ട്രീയം പറയുന്നത് ഗവർണർക്ക് ചേർന്നതല്ലെന്നും പി.എസ്  ശ്രീധരൻപിള്ള

മറുനാടൻ മലയാളി ബ്യൂറോ

ഓച്ചിറ:സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഗവർണർമാർ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്ന് ഗോവാ ഗവർണർ പി.എസ് ശ്രീധരൻപിള്ള.ഗവർണർക്ക് പരസ്യമായ രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം ഓച്ചിറയിൽ പറഞ്ഞു.ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.

ഗോവയിലെ 426 ഗ്രാമങ്ങൾ സന്ദർശിച്ച്, അവിടുത്തെ 31 വൃക്ഷങ്ങളെ കുറിച്ച് പഠനം നടത്തിയെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ഗോവയുടെ പാരമ്പര്യ വൃക്ഷങ്ങൾ (ഒലൃശമേഴല ഠൃലല െീള ഏീമ) എന്നപേരിൽ താൻ ഇംഗ്ലീഷിൽ എഴുതുന്ന പുസ്തകം അവിടുത്തെ സർക്കാർ ഉടൻ പുറത്തിറക്കും. പുസ്തകത്തിൽ ഓച്ചിറയിലെ പുരാതനമായ ആൽവൃക്ഷംകൂടി ഉൾപ്പെടുത്താൻ കഴിയുമോയെന്ന് സർക്കാരിനോട് ആരായും.

വൃക്ഷങ്ങളിൽ ഈശ്വരനെ കാണുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സങ്കൽപ്പം വിസ്മയമാണ്.തന്റെ വിശ്വാസവും അതുതന്നെയാണ്. അതുകൊണ്ട് പുസ്തക പ്രകാശനവേളയിൽ വൃക്ഷപൂജ നടത്താൻ ആഗ്രഹിക്കുന്നതായും ശ്രീധരൻ പിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP