Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കോടതിയുടെ നോട്ടീസ്; 24 ന് ഹാജരാകാൻ നിർദ്ദേശം

ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കോടതിയുടെ നോട്ടീസ്; 24 ന് ഹാജരാകാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. കേസിലെ മുഖ്യപ്രതി ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും കൂട്ടുപ്രതി പെൺസുഹൃത്ത് വഫാ ഫിറോസിനും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 24ന് ഇരുവരോടും കോതിയിൽ ഹാജരാകാനാണ് കോടതി നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ഇരുവർക്കുമെതിരായ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർ നടപടിയായാണ് കോടതി നോട്ടീസ്. കേസിൽ ശ്രീറാമിനെ ഒന്നാം പ്രതിയും വഫാ ഫിറോസിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. കേസിൽ പ്രതിയെ സംരക്ഷിക്കാനുള്ള പൊലീസിന്റെ ഇടപെടൽ ഏറെ വിവാദമായിരുന്നു. സംഭവത്തിന് പിന്നാലെ ശ്രീറാമിനെ സർവീസിൽ നിന്ന് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ രണ്ടുതവണ ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി സർക്കാർ ദീർഘിപ്പിച്ചിരുന്നു.

ശ്രീറാമിന് സർവീസിൽ കയറുന്നതിന് അവസരമൊരുക്കാൻ കേസിൽ കുറ്റപത്രം നൽകാൻ പൊലീസ് വൈകിച്ചതും വിവാദത്തിനിടയാക്കിയിരുന്നു. ഇതോടെ ശ്രീറാമിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശിപാർശ നൽകിയിരുന്നെങ്കിലും മുഖ്യമന്ത്രി ഇത് നിരാകരിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ശ്രീറാമിനെ ഒന്നം പ്രതിയാക്കി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP