Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോ. ഹുസൈൻ മടവൂർ ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ അറബി ഭാഷാ വിഭാഗം അക്കാദമിക കമ്മിറ്റി തലവൻ; ഫറോക്ക് റൗസത്തുൽ ഉലൂം അറബിക് കോളജിന്റെ പേര് ദുരുപയോഗം ചെയ്തെന്ന് ആരോപണം

ഡോ. ഹുസൈൻ മടവൂർ ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ അറബി ഭാഷാ വിഭാഗം അക്കാദമിക കമ്മിറ്റി തലവൻ; ഫറോക്ക് റൗസത്തുൽ ഉലൂം അറബിക് കോളജിന്റെ പേര് ദുരുപയോഗം ചെയ്തെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല അറബി ഭാഷാ വിഭാഗം അക്കാദമിക കമ്മിറ്റി തലവനെ ചൊല്ലി വിവാദം. അറബി ഭാഷാ വിഭാഗം ഡിസിപ്ലിനറി ചെയർമാനായി ഡോ. ഹുസൈൻ മടവൂർ നിയമിക്കപ്പെട്ടതാണ് വിവാദത്തിന് ഇടയാക്കിയത്. ഫറോക്ക് റൗസത്തുൽ ഉലൂം അറബിക് കോളജിന്റെ പേര് ദുരുപയോഗം ചെയ്താണ് ഏഴു വർഷം മുമ്പ് വിരമിച്ച ഡോ. ഹുസൈൻ മടവൂർ, അഫ്‌സലുൽ ഉലമാ കോഴ്‌സിന്റെ അക്കാദമിക കമ്മറ്റിയിലേക്ക് കയറിക്കൂടിയതെന്നാണ് ആരോപണം. കോളജ് അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഹുസൈൻ മടവൂർ കോളജിന്റെ മേൽവിലാസത്തിൽ ഓപ്പൺ സർവകലാശാലയിൽ കയറിപ്പറ്റിയത്.

ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ രൂപീകരിച്ച അഫ്‌സലുൽ ഉലമാ കോഴ്‌സിന്റെ അക്കാദമിക കമ്മറ്റിയിൽ മുഴുവൻ അറബിക് കോളേജുകളിലെയും അദ്ധ്യാപകരെ പരിഗണിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്തെ പ്രഥമവും പ്രശസ്തവുമായ ഫറോക്ക് റൗസത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് ആരെയും ഇതിലേക്ക് പരിഗണിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോ. ഹുസൈൻ മടവൂർ കോളജിന്റെ പേര് ദുരുപയോഗം ചെയ്ത് അനധികൃതമായി കയറിപറ്റുകയായിരുന്നുവെന്ന് കണ്ടെത്തിയതായും ഇതുമൂലം നാക് അക്രഡിറ്റേഷനും മറ്റും ലഭിക്കേണ്ട പോയന്റുകൾ നഷ്ടമാവുമെന്ന് ഭയപ്പെടുന്നതായും ഫറോക്ക് റൗസത്തുൽ ഉലൂം അറബിക് കോളജ് വൃത്തങ്ങൾ അറിയിച്ചു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഈ നടപടിയെന്നും കോളജ് വൃത്തങ്ങൾ അറിയിച്ചു.

ഡോ. ഹുസൈൻ മടവൂരിനെ കൂടാതെ, ഡോ. വി അബ്ദുൾ അസീസിനെ ചെയർമാനായും, മുഹമ്മദ് അശ്‌റഫ് കളത്തിൽ, ഡോ. പി മുജീബ്, ഡോ. പി റംലത്ത്, ഡോ. പി സയ്യിദ് മുഹമ്മദ് ശാക്കിർ, ഡോ. എ ഐ അബ്ദുൾ മജീദ്, ഡോ. സി എം സാബിർ നവാസ്, ഡോ. ഐ പി അബ്ദുൾ സലാം, ഡോ. പി മുഹമ്മദ് അസ്‌ലം, എൻ കെ അബ്ദുൽ നാസിർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും നിയമിച്ച് സർവകലാശാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അതിനിടെ, ശ്രീ നാരായണ ഗുരു ഓപ്പൺ യൂനിവേഴ്‌സിറ്റിയിലെ അറബി ഭാഷാ വിഭാഗം തലവനായി തന്നെ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്നലെ ലഭിച്ചതായി ഡോ. ഹുസൈൻ മടവൂർ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP