Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻജിനിയറിങ് വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണം: കേസെടുത്ത് വനിതാ കമ്മിഷൻ

എൻജിനിയറിങ് വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണം: കേസെടുത്ത് വനിതാ കമ്മിഷൻ

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജിലെ എൻജിനിയറിങ് വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു. പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയ്ക്ക് കമ്മിഷൻ നിർദ്ദേശം നൽകി. വിഷയത്തിൽ സാങ്കേതിക സർവകലാശാലയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് കോളേജ് അദ്ധ്യാപകർക്കും അധികൃതർക്കുമെതിരെ സമരവുമായി വിദ്യാർത്ഥികൾ രംഗത്തു വന്നിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP