Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് നേതാവ് എസ് ആർ ആന്റണി അന്തരിച്ചു; വിടവാങ്ങുന്നത് കണ്ണൂർ കോൺഗ്രസിന് നയിച്ച പ്രമുഖ ഗാന്ധിയൻ

കോൺഗ്രസ് നേതാവ് എസ് ആർ ആന്റണി അന്തരിച്ചു; വിടവാങ്ങുന്നത് കണ്ണൂർ കോൺഗ്രസിന് നയിച്ച പ്രമുഖ ഗാന്ധിയൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും,പ്രമുഖ ഗാന്ധിയനും, മുൻ ഡി.സി.സി. പ്രസിസണ്ടുമായിരുന്ന എസ്.ആർ ആന്റണി (88) നിര്യാതനായി. സംസ്ഥാന,ദേശീയ കോൺഗ്രസ് നേതാക്കളുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം കണ്ണൂരിലെ കോൺഗ്രസ് നേതൃനിരയിലെ സൗമ്യസാന്നിധ്യമായിരുന്നു. മികച്ച സംഘാടകൻ,മുൻ ജില്ലാ കൗണ്‌സിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്... സി പി എം - കോൺഗ്രസ് സംഘർഷത്തിൽ പാർട്ടി പ്രതിസന്ധി ഘട്ടത്തിലായ കാല ഘട്ടത്തിലായിരുന്നു അദ്ദേഹം ഡിസിസി പ്രസിഡന്റാകുന്നത് '.

ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച എസ് ആർ വാർധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു വർഷങ്ങളായി ചെറുപുഴയിലെ വീട്ടിലായിരുന്നു താമസം. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും, ചെറുപുഴ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മായിരുന്ന പരേതയായ ഏലിയാമ്മ ടീച്ചറാണ് ഭാര്യ.മക്കൾ. വിവേക് ആന്റണി, വിദ്യാ ആന്റണി മരുമക്കൾ ഓൾവിൻ പെരേര( അദ്ധ്യാപകൻ ബ്രണ്ണൻ എച്ച്.എസ്.എസ്തലശ്ശേരി) , മഞ്ജു വിവേക്.

എസ്.ആർ ആന്റണിയുടെ ഭൗതിക ശരീരം ചെറുപുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും ,നാളെ രാവിലെ10 മണിക്ക് ചെറുപുഴ സെന്റ് മെരീസ് ഫെറോന പള്ളിയിൽ സംസ്‌കാരം നടക്കും. കണ്ണൂർജില്ലയിൽ മൂന്ന് ദിവസം ദുഃഖാചരണം നടത്താനും,നേരത്തെ നിശ്ചയിച്ച പാർട്ടി പൊതു പരിപാടികൾ മാറ്റി വയ്ക്കാനും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP