Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്പ്രിങ്ലർ അഴിമതി: സമഗ്രാന്വേഷണം വേണം; സമിതിയെ നിയോഗിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ: എസ്.ഡി.പി.ഐ

സ്പ്രിങ്ലർ അഴിമതി: സമഗ്രാന്വേഷണം വേണം; സമിതിയെ നിയോഗിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ: എസ്.ഡി.പി.ഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളിയുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ക്രിമിനൽ ഇടപാടാണ് സ്പ്രിങ്ലർ എന്ന യുഎസ് കമ്പനിയുമായി കേരള സർക്കാർ ഒപ്പിട്ടതെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു.

സകല നടപടിക്രമങ്ങളും അട്ടിമറിച്ച് സർക്കാർ നടത്തിയ സ്പ്രിങ്ലർ കരാറിനെക്കുറിച്ച് അന്വേഷിക്കുവാൻ രണ്ടു വിരമിച്ച ഉദ്യോഗസ്ഥന്മാരുടെ സമിതിയെ സർക്കാർ തിടുക്കത്തിൽ നിയോഗിച്ചത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണ്. സമിതിയിൽ അംഗങ്ങളായ രണ്ട് വിരമിച്ച ഉദ്യോഗസ്ഥന്മാരും ആധുനിക വിവര സാങ്കേതിക വിദ്യയിലെ വിദഗ്ദ്ധരല്ല. ഒരാൾ മുൻ വ്യോമയാന സെക്രട്ടറിയും മറ്റെയാൾ മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായിരുന്നവരാണ്. കൊറോണ വ്യാപനം തുടങ്ങിയതു മുതൽ ഓരോ ദിവസവും ഒരു മണിക്കൂർ നീളുന്ന വാർത്താസമ്മേളനം നടത്തിവന്ന മുഖ്യമന്ത്രി ഇത്ര ഗൗരവമുള്ള വിഷയം മറച്ചുവച്ചതു തന്നെ ഇതിന്റെ ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കരാറിലെ വ്യവസ്ഥകൾ, ഡാറ്റയുടെ ഉപയോഗം എന്നിവ സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട്.

സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലെന്നാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നത്. അതു തന്നെയാണ് ആശങ്ക വർധിപ്പിക്കുന്നതും. 1, 29,021 പേരുടെ ദിനം പ്രതിയുള്ള ആരോഗ്യ വിവരങ്ങളാണ് മാർച്ച് 27 മുതൽ ഈ അമേരിക്കൻ കമ്പനിക്ക് ലഭിച്ചത്. ആരാണ് ഈ തീരുമാനമെടുത്തത്, മന്ത്രിസഭ ചേർന്നാണോ ഈ തീരുമാനമെടുത്തത്, ഈ തീരുമാനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടോ, ഈ തീരുമാനം എന്തുകൊണ്ട് പരസ്യപ്പെടുത്തിയില്ല, സ്പ്രിങ്ലർ എന്ന കമ്പനിയെ എങ്ങനെയാണ് തിരഞ്ഞെടുത്തത്, ഈ കമ്പനി ശേഖരിക്കുന്ന ആരോഗ്യ വിവരങ്ങൾ സ്വകാര്യ / വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാകും തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ഇടതുമുന്നണിയിലെ ഘടക കക്ഷികൾ പോലും വിഷയത്തിൽ ആശങ്കയുമായി രംഗത്തെത്തിയിരിക്കുകയാണ്.

മഹാമാരിയുടെ ഭയാനകമായ സാഹചര്യം മുതലെടുത്ത് പൗരന്മാരുടെ അടിസ്ഥാന വിവരങ്ങൾ പോലും വിദേശ കമ്പനികൾക്ക് രഹസ്യമായി കൈമാറിയതു സംബന്ധിച്ച് കൃത്യവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്തി ഗുരുതരമായ അഴിമതിയുടെ വിവരങ്ങൾ പുറത്തുകൊണ്ടുവരണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP