Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്പ്രിങ്ക്‌ളർ വിവാദത്തിൽ യൂത്ത് ലീഗ് നട്ടുച്ചപ്പന്തം നാളെ; ടൗണുകൾ കേന്ദ്രീകരിച്ച് സമരം നടത്തും; മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് തെരുവിൽ ഇറങ്ങുക സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അടക്കമുള്ളവർ

സ്പ്രിങ്ക്‌ളർ വിവാദത്തിൽ യൂത്ത് ലീഗ് നട്ടുച്ചപ്പന്തം നാളെ; ടൗണുകൾ കേന്ദ്രീകരിച്ച് സമരം നടത്തും; മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് തെരുവിൽ ഇറങ്ങുക സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അടക്കമുള്ളവർ

സ്വന്തം ലേഖകൻ

കോഴിക്കോട്: സ്പ്രിങ്ക്‌ളർ ഇടപാടിൽ സർക്കാറിനെതിരെ യൂത്ത് ലീഗ് സമരരംഗത്ത്. സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ നാളെ നട്ടുച്ചപ്പന്തം തീർക്കും. സംസ്ഥാനത്തുടനീളം ടൗണുകൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നാല് പേരാണ് ഓരോ കേന്ദ്രത്തിലും പരിപാടിയിൽ പങ്കെടുക്കുക. ഒരാൾ പന്തം പിടിക്കുകയും മറ്റ് മൂന്നുപേർ പ്ലക്കാർഡ് പിടിച്ച് കൊണ്ട് ഇരുഭാഗത്തുമായി സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച് നിൽക്കും. ഉച്ചക്ക് 12മണി മുതൽ 12.30 വരെയാണ് ഒരേസമയം എല്ലാ കേന്ദ്രങ്ങളിലും സമരപരിപാടി നടക്കുക.

നട്ടുച്ചപ്പന്തം സമരം വൻ വിജയമാക്കാൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP