Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാം; വിജ്ഞാപനം ഇറക്കിയത് ബിവ്റേജസ് ഷോപ്പുകളിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാ​ഗമായി

ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാം; വിജ്ഞാപനം ഇറക്കിയത് ബിവ്റേജസ് ഷോപ്പുകളിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാ​ഗമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാൻ അനുവദിച്ചുകൊണ്ട് വിജ്ഞാപനം ഇറങ്ങി. ബിവ്റേജസ് ഷോപ്പുകളിലെ തിരക്ക് നിയന്ത്രിക്കാനാണ് പുതിയ നടപടി. അടിയന്തര സാഹചര്യങ്ങളിൽ ബാറുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.ഹോട്ടൽ കോമ്പൗണ്ടിനകത്ത്, എന്നാൽ ഹോട്ടലിൽനിന്നും മാറിയാകണം കൗണ്ടർ തുറക്കേണ്ടത്. തുറക്കാനുള്ള സമയം, മദ്യത്തിന്റെ അളവ്, എത്രപേർക്ക് മദ്യം കൊടുക്കാം എത്രകാലത്തേക്ക് കൊടുക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ സർക്കാർ ഒരോ കാലത്തും ഇറക്കുന്ന നിബന്ധനകൾക്ക് അനുസരിച്ച് തീരുമാനിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ബിയർ വൈൻ പാർലറുകൾക്കും കൗണ്ടറുകൾ ആരംഭിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP