Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവെ ഡിജിപി മൂന്നുദിവസം ശോഭ സിറ്റിയിൽ തങ്ങിയെന്ന സ്ഥിരീകരിച്ച് സ്‌പെഷ്യൽ ബ്രാഞ്ച്; എല്ലാം നിഷേധിക്കുമ്പോഴും വെളിപ്പെടുന്നത് 'സ്വാമി'യുടെ കറുത്ത കൈ

വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവെ ഡിജിപി മൂന്നുദിവസം ശോഭ സിറ്റിയിൽ തങ്ങിയെന്ന സ്ഥിരീകരിച്ച് സ്‌പെഷ്യൽ ബ്രാഞ്ച്; എല്ലാം നിഷേധിക്കുമ്പോഴും വെളിപ്പെടുന്നത് 'സ്വാമി'യുടെ കറുത്ത കൈ

തൃശൂർ: തന്റെ കൈകളിൽ കറ പുരണ്ടിട്ടില്ലെന്നു ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ആവർത്തിക്കുമ്പോഴും ഇക്കാര്യം നിഷേധിക്കുകയാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. ഔദ്യോഗിക പരിപാടിക്കല്ലാതെ ഡി.ജി.പി മൂന്ന് ദിവസം തൃശൂരിൽ ക്യാമ്പ് ചെയ്തതായാണ് കണ്ടെത്തൽ. ചന്ദ്രബോസ് ആക്രമിക്കപ്പെട്ട ശോഭാ സിറ്റിയിലെ ഫ്‌ളാറ്റിൽ തങ്ങിയതായും പൊലീസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.

മുഹമ്മദ് നിസാമിനെ രക്ഷപ്പെടുത്താൻ ഡി.ജി.പി ഇടപെട്ടുവെന്ന ചീഫ് വിപ്പ് പി സി ജോർജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്‌പെഷൽ ബ്രാഞ്ച് പൊലീസ് ഇക്കാര്യം പറയുന്നത്. ചന്ദ്രബോസ് ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസങ്ങളിൽ ഡി.ജി.പി ശോഭാസിറ്റിയിലെ ഫ്‌ളാറ്റിൽ ഉണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.

ഔദ്യോഗിക ആവശ്യത്തിനല്ലാതെ തൃശൂരിൽ ഉണ്ടായിരുന്നില്ലെന്ന ഡി.ജി.പിയുടെ വാദവും അതിനെ പിന്താങ്ങുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയും ഇതോടെ സംശയത്തിന്റെ നിഴലിലായി.
ചന്ദ്രബോസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നിസാമിനെ ചാവക്കാട് ജയിലിൽ നിന്ന് വിയ്യൂരിലത്തെിച്ച് പിന്നീട് തെളിവെടുപ്പിന് ബംഗളൂരുവിലേക്ക് കൊണ്ടുപോയതിനു മുമ്പ്, ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളിലാണ് ഡി.ജി.പി ഔദ്യോഗിക ആവശ്യത്തിനല്ലാതെ തൃശൂരിൽ തങ്ങിയത്. ഈ ദിവസങ്ങളിൽ സർക്കാർ ഗസ്റ്റ് ഹൗസായ രാമനിലയത്തിൽ പോയില്ല.

അഞ്ചിന് പൊലീസ് അക്കാദമിയിൽ എത്തി. വൈകുന്നേരങ്ങളിലാണ് ഡി.ജി.പി ശോഭാ സിറ്റിയിലെ ഫ്‌ളാറ്റിൽ എത്തിയിരുന്നതെന്ന് സുരക്ഷാ ജീവനക്കാരൻ പറയുന്നു. ഉയർന്ന ഏതോ ഉദ്യോഗസ്ഥനാണെന്ന് മാത്രമേ അറിയാമായിരുന്നുള്ളൂവെന്നും ജീവനക്കാരൻ പറഞ്ഞു. തൃശൂരിലെ പ്രമുഖ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസാണ് ഈ ഫ്‌ളാറ്റ്. ഈ വ്യാപാരിയുമായി ഡി.ജി.പിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പറയുന്നത്.
പൊലീസ് ഡ്യൂട്ടി മീറ്റുമായി ബന്ധപ്പെട്ട് ഫെബ്രുവരി 27, 28 തീയതികളിൽ ഡി.ജി.പി തൃശൂരിൽ ഉണ്ടായിരുന്നെന്ന് പൊലീസ് രേഖകളിലുണ്ട്.

27ന് എ.ഡി.ജി.പിയെയും കമീഷണറെയും ചന്ദ്രബോസ് കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തെയും വിളിച്ചിരുത്തി കുറ്റപത്രം സമർപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. അന്നാണ് പേരാമംഗലം സി.ഐ അടക്കമുള്ള അന്വേഷണ സംഘം നിസാമുമൊത്ത് നടത്തിയ ബംഗളൂരു യാത്രയുടെ ദൃശ്യം ചാനലുകൾ പുറത്തുവിട്ടത്. കസ്റ്റഡിയിലുള്ളയാൾ ഫോൺ ചെയ്യരുതെന്ന് പറയാനാവില്ലെന്നും അസ്വാഭാവികതയുണ്ടെങ്കിൽ പരിശോധിക്കുമെന്നുമാണ് അന്ന് ഡി.ജി.പി പറഞ്ഞത്. പൊലീസ് ഡ്യൂട്ടി മീറ്റ് നടന്ന ദിവസങ്ങളിൽ ഡി.ജി.പി തങ്ങിയത് മീറ്റ് നടന്ന രാമവർമപുരം പൊലീസ് അക്കാദമിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP