Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിദ്യാഭ്യാസ രംഗത്ത് സർക്കാർ മുടക്കുന്ന പണത്തിന്റെ ഫലം കിട്ടുന്നില്ലെന്ന് സ്പീക്കർ; സർക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്ന മേഖലയായതിനാൽ തന്നെ വിദ്യാഭ്യാസ രംഗത്ത് പുത്തൻ വളർച്ച സാധ്യമാകണമെന്നും പി ശ്രീരാമകൃഷ്ണൻ

വിദ്യാഭ്യാസ രംഗത്ത് സർക്കാർ മുടക്കുന്ന പണത്തിന്റെ ഫലം കിട്ടുന്നില്ലെന്ന് സ്പീക്കർ; സർക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്ന മേഖലയായതിനാൽ തന്നെ വിദ്യാഭ്യാസ രംഗത്ത് പുത്തൻ വളർച്ച സാധ്യമാകണമെന്നും പി ശ്രീരാമകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സർക്കാരുകൾ ഏറ്റവും കൂടുതൽ പണം മുടക്കുന്ന പ്രധാന മേഖലയാണ് വിദ്യാഭ്യാസ രംഗമെന്നും, എന്നാൽ അതിനനുസരിച്ചുള്ള ഫലം ഈ മേഖലയിൽ നിന്നുണ്ടാകുന്നില്ലെന്നും കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കോഴിക്കോട് കോവൂരിൽ ഗവ എച്ച്.എസ്.എസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രിസം പദ്ധതിയിൽ നടപ്പാക്കുന്ന മൾട്ടി പർപ്പസ് കോംപ്ലക്സിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്‌കൂളുകളെക്കുറിച്ചും വിദ്യാഭ്യാസ രീതികളെക്കുറിച്ചുമുള്ള പൊതുധാരണകളെ തകർക്കുന്ന കരുത്തുറ്റ സാമാന്യ വിദ്യാഭ്യാസമാണ് ആവശ്യം. ലോക രാജ്യങ്ങളിൽ ഇന്നുള്ള പ്രമുഖ കോഴ്‌സുകളെക്കുറിച്ച് കേരളം ചിന്തിച്ചിട്ട് കൂടിയില്ല. ഉന്നത വിദ്യാഭ്യാസം അടിമുടി പൊളിച്ചെഴുതണം.

സർക്കാർ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നത് വിദ്യാഭ്യാസ മേഖലയിലാണ്, എന്നാൽ നിക്ഷേപിക്കുന്നതിന് തുല്യമായ ഫലം കിട്ടുന്നില്ലെന്ന അവസ്ഥയുണ്ട്. ഇതിനായി സാമാന്യവിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികൾ മികച്ച ഉന്നതവിദ്യാഭ്യാസ സൗകര്യവും ലഭ്യമാക്കേണ്ടതുണ്ട്. മാറ്റത്തിന് തയ്യാറാകാത്ത സമൂഹം ഒരിക്കലും വലുതായിട്ടില്ലെന്നും പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. പരമ്പരാഗത പഠന രീതികൾ മാറി കരുത്തുള്ള, അടിത്തറയുള്ള വിദ്യാഭ്യാസം രീതികൾ ഉണ്ടാവണം. ലഭിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്ത് സംവേദനം ചെയ്യാൻ കഴിയുന്ന തരത്തിൽ മാറ്റങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കാൻ വിദ്യാഭ്യാസ മേഖലയ്ക്ക് കഴിയണമെന്നും ഇത് രണ്ടാം വിദ്യാഭ്യാസ വിപ്ലവമാകുമെന്നും സ്പീക്കർ പറഞ്ഞു.

യുവാക്കൾ സമൂഹമാധ്യമങ്ങളിൽ സമയം പോക്കുന്നവരാണെന്ന ആക്ഷേപമാണ് നിലനിന്നിരുന്നത്. എന്നാൽ യുവത്വത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയ സന്ദർഭമാണ് ഇക്കഴിഞ്ഞ പ്രളയകാലത്തുണ്ടായത്. സമൂഹമാധ്യമങ്ങളെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം തന്നെ മികച്ച കൺട്രോൾ റൂമുകളാക്കി സജീവമായി പ്രവർത്തിപ്പിക്കാൻ യുവാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. വിഭവശേഷി പ്രയോജനപ്പെടുത്തി മികച്ച അവസരമൊരുക്കാനാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് ശ്രമിക്കേണ്ടതെന്ന് സ്പീക്കർ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ പൂർണ അർത്ഥത്തിൽ ഏറ്റെടുത്ത് നടപ്പാക്കിയ കോഴിക്കോട് ജില്ലയേയും വിദ്യാലയമികവിനായി അക്ഷീണം പ്രവർത്തിക്കുന്ന എംഎ‍ൽഎയേയും അഭിനന്ദിക്കുന്നതായും പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

അടിസ്ഥാന സൗകര്യം ഒരുക്കിയതുകൊണ്ട് മാത്രം അന്താരാഷ്ട്ര നിലവാരം നേടി എന്ന് പറയാനാകില്ലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എ.പ്രദീപ് കുമാർ എംഎ‍ൽഎ പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയ കുട്ടികളുമായി നമ്മുടെ കുട്ടികൾക്ക് മത്സരിക്കാനാകണം. എല്ലാവരെയും മുഴുവൻ എ പ്ലസ് നേടുന്നവർ ആക്കുകയല്ല മറിച്ച് വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അതാണ് പ്രിസം മുന്നോട്ട് വെക്കുന്ന ആശയമെന്നും എംഎ‍ൽഎ പറഞ്ഞു. മണ്ഡലത്തിലെ പത്ത് സ്‌കൂളുകൾ മികവിന്റെ കാര്യത്തിൽ പൂർണതയിൽ എത്തിക്കുമെന്നും അതിനായുള്ള ഫണ്ട് ലഭ്യമാക്കിയതായും എംഎ‍ൽഎ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP