Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിഭാഷകർ കോടതികളുടെ ഉടമസ്ഥരല്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ; ജനാധിപത്യ സമൂഹത്തിൽ മാദ്ധ്യമങ്ങളെ തിരസ്‌കരിക്കുന്നത് ശരിയല്ല

അഭിഭാഷകർ കോടതികളുടെ ഉടമസ്ഥരല്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ; ജനാധിപത്യ സമൂഹത്തിൽ മാദ്ധ്യമങ്ങളെ തിരസ്‌കരിക്കുന്നത് ശരിയല്ല

കോഴിക്കോട്: അഭിഭാഷകർ കോടതികളുടെ ഉടമസ്ഥരല്ലെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇങ്ങനെയൊരു തെറ്റിധാരണ അഭിഭാഷകർക്കുണ്ടെങ്കിൽ അതുതിരുത്താനുള്ള ഉത്തരവാദിത്തം ജുഡീഷ്യറി സമൂഹത്തിനുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശം ജനാധിപത്യത്തിൽ പ്രധാനപ്പെട്ടതാണ്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പുവരുത്താൻ ജുഡീഷ്യറി മുന്നോട്ടുവരണമെന്നും സ്പീക്കർ പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ മാദ്ധ്യമ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം ഇങ്ങനെ തുടർന്നുകൊണ്ടുപോകുന്നത് ശരിയല്ല. എത്രയും പെട്ടെന്ന് പരിഹരിക്കാൻ ഇടപെടലുണ്ടാകണം. അഭിഭാഷകർ കോടതിക്ക് മുകളിലല്ല. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു മേൽ ആരും കയറി ഇരിക്കരുത്. തെറ്റുപറ്റിയാൽ തിരുത്താനുള്ള മര്യാദ ജുഡീഷ്യറിയും കാണിക്കണം. ജനാധിപത്യ സമൂഹത്തിൽ മാദ്ധ്യമങ്ങളെ തിരസ്‌കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ വിവരം അറിയിക്കാനുള്ള ബാധ്യത മാദ്ധ്യമങ്ങൾക്കുണ്ട്. വാർത്തകളുടെ കാര്യത്തിൽ മാദ്ധ്യമങ്ങളും ഉത്തരവാദിത്വം കാണിക്കണം. കോടതിയിൽ മാദ്ധ്യമങ്ങൾക്കുള്ള വിലക്ക് ഇനിയും നീണ്ടുപോകരുത്. മാദ്ധ്യമങ്ങളുടെ സാന്ദ്രതയും സ്വാധീനവും വർധിക്കുന്നത് ജനാധിപത്യത്തെ പുഷ്‌കലമാക്കും. എന്നാൽ ഇപ്പോഴും അറിയപ്പെടുന്ന വാർത്തയെക്കാൾ അറിയപ്പെടാത്ത വാർത്തകളാണ് കൂടുതലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP