Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വിട വാങ്ങിയത് കേരള നിയമസഭയുടെ സൂര്യ തേജസ്സ്; കെ.എം മാണിയുടെ വിയോഗം പൊതു സമൂഹത്തിനും നിയമസഭയ്ക്കും സൃഷ്ടിച്ചിരിക്കുന്നത് വലിയ ശൂന്യത'; 'കേരളത്തെ സംബന്ധിച്ചിടത്തോളം സ്വയം പ്രസ്ഥാനമായവരുടെ കൂട്ടത്തിൽ ഒരാളാണ് അദ്ദേഹമെന്നും പ്രത്യയശാസ്ത്രങ്ങളെ അനുഗമിക്കുന്നതിന് പകരം സ്വന്തമായി ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ

'വിട വാങ്ങിയത് കേരള നിയമസഭയുടെ സൂര്യ തേജസ്സ്; കെ.എം മാണിയുടെ വിയോഗം പൊതു സമൂഹത്തിനും നിയമസഭയ്ക്കും സൃഷ്ടിച്ചിരിക്കുന്നത് വലിയ ശൂന്യത'; 'കേരളത്തെ സംബന്ധിച്ചിടത്തോളം സ്വയം പ്രസ്ഥാനമായവരുടെ കൂട്ടത്തിൽ ഒരാളാണ് അദ്ദേഹമെന്നും പ്രത്യയശാസ്ത്രങ്ങളെ അനുഗമിക്കുന്നതിന് പകരം സ്വന്തമായി ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളോ കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ വിയോഗ വാർത്തയ്ക്ക് പിന്നാലെ അനുശോചന പ്രവാഹമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ മുതിർന്ന നേതാക്കളടക്കം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്ന വേളയിലാണ് കെ.എം മാണിയെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും അനുസ്മരിക്കുന്നത്. കേരള നിയമസഭയുടെ സൂര്യ തേജസ്സാണ് വിടവാങ്ങിയതെന്നും കെ.എം മാണിയുടെ വേർപാട് പൊതു സമൂഹത്തിനും നിയമസഭയ്ക്കും തന്നെ വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'രാഷ്ട്രീയത്തിൽ പ്രസ്ഥാനങ്ങളിലൂടെ വളർന്ന് നേതാക്കളായവരും സ്വയം പ്രസ്ഥാനമായവരുമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വയം പ്രസ്ഥാനമായവരുടെ കൂട്ടത്തിൽ ഒരാളാണ് കെ എം മാണി. അദ്ദേഹം പ്രത്യയശാസ്ത്രങ്ങളെ അനുഗമിക്കുന്നതിന് പകരം സ്വന്തമായി ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കെ എം മാണിയുടെ അന്ത്യം വൈകീട്ട് 4.57നായിരുന്നു. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകൻ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവർ മാണിക്കൊപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP