Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോനേ ഞാൻ തല്ലിയോ? തല്ലി മാമാ; എസ്‌പി യതീഷ് ചന്ദ്രയെ വിരട്ടി ഏഴുവയസുകാരൻ ; മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിലെ കൗതുക കാഴ്ചകൾ

മോനേ ഞാൻ തല്ലിയോ?  തല്ലി മാമാ; എസ്‌പി യതീഷ് ചന്ദ്രയെ വിരട്ടി ഏഴുവയസുകാരൻ ; മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിലെ കൗതുക കാഴ്ചകൾ

കൊച്ചി: ഇനി ഇതുപോലൊരു സിറ്റിംഗിന് വരുമ്പോൾ എസ്‌പി യതീഷ് ചന്ദ്ര ഒന്ന് മുൻകരുതലെടുക്കും. കിടിലൻ കുട്ടികൾ വല്ലവരും സാക്ഷി പറയാൻ എത്തിയിട്ടുണ്ടോ? ഒരുപക്ഷേ എസ്‌പിയുടെ ഔദ്യോഗിക ജീവിതത്തിൽ ഇതാദ്യമാകാം ഇങ്ങനെയൊരനുഭവം.

പുതുവൈപ്പ് സമരക്കാർക്കെതിരായ പൊലീസ് അതിക്രമം പരിഗണിക്കുന്ന മനുഷ്യാവകാശ കമ്മിഷന്റെ സിറ്റിങ്ങിലാണ് എസ്‌പിക്ക് അപ്രതീക്ഷിത എതിരാളിയെ കിട്ടിയത്

. മൊഴി നൽകാനെത്തിയ ഏഴുവയസുകാരന്റെ രംഗപ്രവേശത്തിൽ യതീഷ് ചന്ദ്ര അമ്പരന്നുപോയി. ഹൈക്കോടതിക്കു മുന്നിൽ സംഘടിച്ച സമരക്കാർ പ്രധാനമന്ത്രിയുടെ സന്ദർശത്തിനു മുന്നോടിയായുള്ള ട്രയൽ റൺ തടസപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ഇടപെട്ടത് എന്നായിരുന്നു പൊലീസ് വാദം.എന്നാൽ, മാതാപിതാക്കൾക്കൊപ്പം സമരത്തിനെത്തിയ തന്നെയും സഹോദരനെയും പൊലീസ് തല്ലിയെന്ന് കമ്മിഷനെ സാക്ഷിയാക്കി അലൻ പറഞ്ഞതോടെ എസ്‌പിക്ക് മിണ്ടാട്ടം മുട്ടി.

അഭിഭാഷകന്റെ സഹായമില്ലാതെയായിരുന്നു യതീഷ് ചന്ദ്രയുടെ വാദം. ആരെയും ഉപദ്രവിച്ചിട്ടില്ല. മിതമായ ബലപ്രയോഗം മാത്രമാണ് ഉണ്ടായതെന്നും അന്നത്തെ ഡിസിപിയെന്ന നിലയിൽ പൊലീസ് നടപടിക്കു നേതൃത്വം നൽകിയ യതീഷ് വാദിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും സന്തോഷം മാത്രമാണെന്നും ചിരികളികളോടെയാണ് അവർ നിൽക്കുന്നതെന്നും സമരമുഖത്തുനിന്നുള്ള വിഡിയോ കാട്ടി യതീഷ് ചന്ദ്ര പറഞ്ഞപ്പോൾ പുതുവൈപ്പിൽനിന്നെത്തിയവർ ശക്തിയുക്തം എതിർത്തു.

അറസ്റ്റ് ചെയ്ത സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് ഭക്ഷണമടക്കമുള്ളവ നിരസിച്ചെന്ന വാദം അടിസ്ഥാന രഹിതമാണെന്നും യതീഷ് ചന്ദ്ര അറിയിച്ചു. ഒരു മാസത്തിന് ശേഷം നടത്തുന്ന സിറ്റിംഗിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് കമ്മീഷൻ യതീഷ് ചന്ദ്രയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP