Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരമ്പര റദ്ദാക്കി അഞ്ച് നാൾ പിന്നിട്ടിട്ടും മാതൃരാജ്യത്തേക്ക് തിരികെ പോകാനാവുന്നില്ല; കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കുരുങ്ങി ദക്ഷിണാഫ്രിക്കൻ താരങ്ങൾ: ചൊവ്വാഴ്ച നാട്ടിലേക്ക് തിരികെ പോകാനാവുമെന്ന് റിപ്പോർട്ട്

പരമ്പര റദ്ദാക്കി അഞ്ച് നാൾ പിന്നിട്ടിട്ടും മാതൃരാജ്യത്തേക്ക് തിരികെ പോകാനാവുന്നില്ല; കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കുരുങ്ങി ദക്ഷിണാഫ്രിക്കൻ താരങ്ങൾ: ചൊവ്വാഴ്ച നാട്ടിലേക്ക് തിരികെ പോകാനാവുമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

കൊൽക്കത്ത: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മാതൃരാജ്യത്തേക്ക് മടങ്ങാനാവാതെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയിൽ കുടുങ്ങിയിട്ട് അഞ്ച് നാൾ പിന്നിടുന്നു. ഏകദിനത്തിൽ പങ്കെടുക്കാനെത്തിയ താരങ്ങൾ നിലവിൽഡ കൊൽക്കത്ത വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലിലാണ് ഉള്ളത്. എന്നാൽ വിമാന സർവ്വീസുകൾ പലതും റദ്ദാക്കിയതിനാൽ ദിവസം അഞ്ച് കഴിഞ്ഞിട്ടും ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാവുന്നില്ല.

മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിന് ഒരു മത്സരം പോലും കളിക്കാനുമായില്ല. ചൊവ്വാഴ്ച രാവിലെ ദുബായ് വഴി ഇവർ നാട്ടിലേക്കു മടങ്ങുമെന്നാണ് റിപ്പോർട്ട്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീമും ഇന്ത്യൻ ടീമും മാർച്ച് 11ന് ഹിമാചൽ പ്രദേശിലെ ധരംശാലയിൽ എത്തിയിരുന്നു. എന്നാൽ, കനത്ത മഴയെ തുടർന്ന് ഈ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെ കൊറോണ വൈറസ് പടർന്നുപിടിച്ചതോടെ പരമ്പരയിലെ ശേഷിച്ച രണ്ടു മത്സരങ്ങളും ബിസിസിഐ റദ്ദാക്കി.

15ന് ലക്‌നൗവിലും 18ന് കൊൽക്കത്തയിലും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് റദ്ദാക്കിയത്. ഇതോടെ ഒരു മത്സരം പോലും കളിക്കാനായതുമില്ല. കൊൽക്കത്തയിൽ തങ്ങുന്ന ദക്ഷിണാഫ്രിക്കൻ ടീമിനെ വിമാനത്താവളത്തിന് തൊട്ടടുത്തുതന്നെയാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) അവിഷേക് ഡാൽമിയ വ്യക്തമാക്കി. നഗരഹൃദയത്തിലുള്ള ഒരു പ്രമുഖ ഹോട്ടലിലാണ് ദക്ഷിണാഫ്രിക്കൻ ടീമിന് ആദ്യം താമസം ഒരുക്കിയിരുന്നത്. എന്നാൽ, പരമ്പര റദ്ദാക്കിയതോടെ വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലേക്ക് താമസം മാറ്റുകയായിരുന്നു.

പരമ്പര റദ്ദാക്കിയെങ്കിലും കൊൽക്കത്തയിൽ എത്തിയശേഷം നാട്ടിലേക്കു മടങ്ങാനാണ് ദക്ഷിണാഫ്രിക്കൻ ടീം തീരുമാനിച്ചത്. ടീം ആവശ്യപ്പെടുന്ന മെഡിക്കൽ സഹായം ഉറപ്പാക്കാൻ വിദഗ്ധ സംഘമുണ്ടെന്ന് ബംഗാൾ സർക്കാർ വൃത്തങ്ങളും വ്യക്തമാക്കി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ താരങ്ങളുടെ ഭീതിയകറ്റാനും പരിശോധനകൾക്കുമായി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ സേവനവും ഉറപ്പാക്കുന്നുണ്ട്. അസോസിയേഷൻ ഭാരവാഹികളും ഇതേ ഹോട്ടലിലുണ്ട്. ബിസിസിഐയുമായും ബംഗാൾ ഭരണകൂടവുമായും ഞങ്ങൾ നിരന്തര സമ്പർക്കത്തിലാണ്. പൊലീസും കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്' ഡാൽമിയ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP