Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേയർസ്ഥാനം ഒഴിഞ്ഞാൽ എന്ത് ചെയ്യും? 'ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കും'; എറണാകുളം എംപി ഹൈബി ഈഡനെ ട്രോളി കൊച്ചി മേയർ സൗമിനി ജയിൻ; കൊച്ചിയുടെ വികസനത്തിന് പിന്നിൽ ഒരാളല്ലെന്നും എല്ലാ ജനപ്രതിനിധികളും ഒരുമിച്ച് പ്രവർത്തിച്ചതെന്നും മേയർ

മേയർസ്ഥാനം ഒഴിഞ്ഞാൽ എന്ത് ചെയ്യും? 'ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കും'; എറണാകുളം എംപി ഹൈബി ഈഡനെ ട്രോളി കൊച്ചി മേയർ സൗമിനി ജയിൻ; കൊച്ചിയുടെ വികസനത്തിന് പിന്നിൽ ഒരാളല്ലെന്നും എല്ലാ ജനപ്രതിനിധികളും ഒരുമിച്ച് പ്രവർത്തിച്ചതെന്നും മേയർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടിജെ വിനോദിന്റെ ഭൂരിപക്ഷം കുറഞ്ഞതിന് പിന്നാലെ ആരംഭിച്ച പ്രതിസന്ധി ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ വലിയ പൊട്ടിത്തെറിയിലേക്ക് തന്നെ എത്തിച്ചിരിക്കുകയാണ്. മേയർ സൗമിനി ജയിൻ ആണ് തോൽവിക്ക് ബലിയാടായി നേതൃത്വം കണ്ടെത്തിയിരിക്കുന്നത്. ഈ വിവരം കോൺഗ്രസ് നേതാക്കൾ സ്ഥിരീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മേയർ സൗമിനി പണി കൊടുത്തതാകട്ടെ എറണാകുളം എംപി ഹൈബി ഈഡനും.

മേയർ സ്ഥാനം ഒഴിഞ്ഞാൽ ഏതു മേഖലയിൽ തുടർന്നു പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് മറുപടിയായാണ് സൗമിനിയുടെ പ്രതികരണം. 'ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കും' എന്നായിരുന്നു മേയറുടെ മറുപടി.വോട്ടെടുപ്പു ദിവസം കൊച്ചി വെള്ളത്തിലായതിനു പിന്നാലെ ഹൈബി ഈഡന്റെ ഭാര്യ ഫേസ്‌ബുക്കിൽ ഇട്ട ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ 'ബലാൽസംഗ' പരാമർശമുണ്ടായിരുന്നു. ഇത് വിവാദമായതോടെ അവർ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. എറണാകുളത്ത് ടി.ജെ.വിനോദിന്റെ ഭൂരിപക്ഷം കുറഞ്ഞത് നഗരസഭയുടെ കാര്യക്ഷമത ഇല്ലായ്മകൊണ്ടാണെന്നു ഹൈബി ഈഡനും പറഞ്ഞിരുന്നു. ഇതിനു മറുപടി പറഞ്ഞു സംസാരിക്കുന്നതിനിടെയാണ് മേയറുടെ പരാമർശം.

പൊതുപ്രവർത്തനം നടത്താൻ സ്ഥാനമാനങ്ങൾ ആവശ്യമില്ല, ലൈംഗിക പീഡനങ്ങൾക്ക് ഇരയായവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായി പ്രയത്നിക്കുന്ന എൻജിഒകളുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹമെന്നു സൗമിനി ജെയിൻ പറഞ്ഞു. നഗരസഭയുടെ വികസനത്തിന് എല്ലാ പ്രതിനിധികൾക്കും ഉത്തരവാദിത്തമുണ്ട്. മേയറുടെ മാത്രം ഉത്തരവാദിത്തല്ല എന്നും അവർ പറഞ്ഞു. കൊച്ചി നഗരത്തിന്റഎ വികസനം സാധ്യമായത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജനപ്രതിനിധികളുടെ ശ്രമഫലമായിട്ടാണ് എന്നും

കൊച്ചി ഇത്രയും വളർന്നത് വിവിധ തട്ടുകളിലുള്ള ജനപ്രതിനിധികളുടെ ശ്രമഫലമായാണ്. നേട്ടങ്ങളുണ്ടാകുമ്പോൾ അതിന്റെ മാത്രം ഭാഗമാകാൻ നോക്കുകയും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ കുറ്റപ്പെടുത്തലുമായി വരുന്നതും അംഗീകരിക്കാനാവില്ല. മേയറെ നീക്കണമെന്ന് പാർട്ടിയുടെ ഭാഗത്തു നിന്ന് ആവശ്യം ഉയർന്നിട്ടില്ലെന്നും ഹൈബി ഈഡന്റെ വിമർശനത്തിനു മറുപടിയായി സൗമിനി ജെയിൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP