Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവാദങ്ങൾക്കെല്ലാം തൽക്കാലം വിട; കൊച്ചിയെ സ്മാർട്ടാക്കാൻ സൗമിനി ജെയിൻ ഉറച്ച തീരുമാനത്തിൽ; 100 ദിവസം കൊണ്ട് കൊച്ചിയെ ഇ-വേയ്സ്റ്റ് വിമുക്ത നഗരമാക്കുന്ന പദ്ധതിക്ക് പൊതുജന പിന്തുണ

വിവാദങ്ങൾക്കെല്ലാം തൽക്കാലം വിട; കൊച്ചിയെ സ്മാർട്ടാക്കാൻ സൗമിനി ജെയിൻ ഉറച്ച തീരുമാനത്തിൽ; 100 ദിവസം കൊണ്ട് കൊച്ചിയെ ഇ-വേയ്സ്റ്റ് വിമുക്ത നഗരമാക്കുന്ന പദ്ധതിക്ക് പൊതുജന പിന്തുണ

കൊച്ചി: പാർട്ടിക്ക് അകത്ത് ഗ്രൂപ്പ് യുദ്ധങ്ങളും കുതികാൽവെട്ടുകളുമെല്ലാം ഉണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകാനാണ് കൊച്ചി മേയർ സൗമിനി ജെയിനിന്റെ നീക്കം. മേയറായി ചുമതലയേറ്റപ്പോൾ മുതൽ ചെറിയ വിവാദങ്ങളിൽ ചാടിയ സൗമിനി തൽക്കാലം വിവാദങ്ങളെല്ലാം കണ്ടില്ലെന്ന് നടക്കും. വികസനമെന്ന മുദ്രാവാക്യം ഉയർത്തി മുന്നോട്ടു പോകാനാണ് സൗമിനിയുടെ തീരുമാനം. എന്തായാലും മുഖംമിനുക്കൽ നടപടിയുടെ ഭാഗാമായി അവർ തന്നെ സ്വപ്‌ന പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. കൊച്ചി നഗരെ ഇ വേയ്സ്റ്റ് വിമുക്തമാക്കുന്ന പദ്ധതിക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കിയാണ് സൗമിനി ജെയിൻ രംഗത്തുവന്നത്. 100 ദിവസം കൊണ്ട് കൊച്ചിയെ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇ വെയിസ്റ്റ് വിമുക്ത നഗരമാക്കാനാണ് അവരുടെശ്രമം.

നഗരത്തിലെ അടിസ്ഥാന വികസന പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് മേയറുടെ പദ്ധതികളും തയ്യാറാക്കുന്നത്. കുഴികളില്ലാത്ത റോഡുകൾ, ക്ലീൻ കൊച്ചി, ഡ്രൈനേജ് മാസ്റ്റർ പ്ലാൻ, വെസ്റ്റ്ടുഎനർജി പ്ലാൻ, റോറോ ടെർമിനൽ, അധാലത്തുകൾ, പരാതി
പരിഹാര സെൽ, മഴ വെള്ള സംഭരണി,കൊച്ചിയിലെ കച്ചേരി പടിയിലും, ഇടപ്പള്ളിയിലും പുതിയ വാണിജ്യ സമുച്ചയങ്ങളും, മൾട്ടി ലെവൽ പാർക്കിങ് സൗകര്യം തുടങ്ങിയവ ആണ് കൊച്ചിയെ ക്ലീൻ ആകാൻ മേയർ 100 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ഉദേശിക്കുന്ന പദ്ധതികൾ.

ഇക്കാര്യങ്ങൽ കഴിഞ്ഞദിവസം സൗമിനി വാർത്താസമ്മേളനത്തിൽ കൃത്യമായി വിശദീകരിക്കുകയും ചെയ്തിരുന്നു. കൊച്ചി നഗരത്തെ പൂർണമായും വെള്ളകെട്ടിൽ നിന്ന് ഒഴിവാക്കാനുള്ള പദ്ധതികൾ ഉൾപെടുത്തി ഡ്രൈനേജ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും വെസ്റ്റ്ടുഎനർജി പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കൊച്ചി ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉദ്പാദിപിക്കുന്ന പുതിയ പ്ലാന്റിന്റെ നിർമ്മാണവുമായി ബന്ധപെട്ട പ്രവർത്തനങ്ങൾ 100 ദിവസത്തിനുള്ളിൽ
തന്നെ തുടക്കം കുറിക്കുമെന്ന് സൗമിനി ജെയിൻ പറയുന്നു.

നഗരത്തിൽ കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ റോഡുകളും കുഴിരഹിത റോഡുകൾ ആകുമെന്നും, 24 മണികൂര് ഒരു സ്‌പെഷ്യൽ യുണിറ്റ് ഇതിനായി പ്രവർത്തിക്കുമെന്നും മേയർ പറഞ്ഞു. അതോടൊപ്പം കൊച്ചി കോർപറേഷനുമായി ബന്ധപെട്ട് എല്ലാ വിഷയങ്ങൾക്കും ഫയലുകൾക്കും പരിഹാരം കാണുന്നതിനായി അദാലത്തുകൾ സംഘടിപ്പികാനും കോർപറേഷൻ പ്ലാൻ ചെയ്യുന്നു. കോർപറേഷനു ലഭിക്കുന്ന പരാതികളുമായി ബന്ധപെട്ട് പരിഹാരങ്ങൾ കാണുവാൻ പരാതി പരിഹാര സെൽ സ്ഥാപിക്കും. കൊച്ചി നഗരത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി മഴവെള്ള സംഭരണി, കിണർ റി ചാർജിങ് പദ്ധതി
തുടങ്ങിയ നടപ്പാകും. മഴവെള്ള സംഭരണ പദ്ധതിക്കായി 50% സബ്‌സിഡി അനുവദിക്കാനും കോർപറേഷൻ ആലോചിക്കുനുണ്ട്. കച്ചേരി പടിയിലും, ഇടപ്പള്ളിയിലും പുതിയ വാണിജ്യ സമുച്ചയങ്ങളും, ഇവിടെ ഒരു സമയത്ത് 300 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള മൾട്ടി ലെവൽ പാർക്കിങ് സൗകര്യംവും ഉറപ്പുവരുത്താനും കൊച്ചി കോർപറേഷൻ ഒരുങ്ങുന്നു എന്നും മേയർ പറഞ്ഞു.

മേയർ പദവിയിലേക്ക് സൗമിനി ജെയിൻ എത്തിയപ്പോൾ മുതൽ കൂടെ വിവാദങ്ങളും കൂടെ ഉണ്ടായിരുന്നു. ജില്ല കലക്ടറുമായിയുള്ള ചില ആസാരസ്യങ്ങൾ ഉണ്ടെന്നുള്ള വാർത്തകൾ തുടക്കത്തിൽ വലിയ വിവാദങ്ങൾക്കു വഴിവച്ചു. കോർപറേഷൻ എതിരെ ഫേസ്‌ബുക്കിൽ കലക്ടർ പോസ്റ്റ് ഇട്ടു എന്ന ആരോപണം വരെ ചിലർ ഉന്നയിച്ചിരുന്നു. പിന്നിട് മേയർകെതിരെ വന്ന ബിക്കൻ ലൈറ്റ് വിവാദവും വലിയതോതിൽ വാർത്തയായി.

സാമ്പത്തികമായി വലിയ കടത്തിലാണ് കൊച്ചി കോർപറേഷൻ എന്നും കോടികൾ
ബാദ്യതയുണ്ടെന്നുമുള്ള വാർത്തകൾ വർഷാവസാനം നിറഞ്ഞു നിന്നപ്പോൾ അതിനോടൊപ്പം ഏറണാകുളം ജില്ലയിലെ ചില ഐ ഗ്രൂപ്പ് നേതാക്കളും, കോർപറേഷൻ കൗൺസിലർമാരും പുതിയ കൊച്ചി മേയറുടെ പ്രവർത്തനങ്ങളിൽ തൃപ്തരല്ലയെന്നും, മേയറെ കളക്റ്റർ വിവാദത്തിലും മറ്റും പിന്തുണകളും മറ്റും നൽക്കാൻ ഇവർ വിസമ്മതിക്കുന്നു എന്നുമുള്ള വാർത്തകൾ വന്നിരുന്നു. ഇതിനെല്ലാം മുഖം കൊടുക്കാതെയാണ് മേയർ കൊച്ചിയെ സ്മാർട്ട് ആക്കാൻ ഇപ്പോൾ നോക്കുനത്. ഇത് പുതു മോടിയിൽ വന്ന വിവാദങ്ങളിൽ കെട്ടുപോയ മുഖം മിനുക്കാനുള്ള പുതിയ കോർപറേഷൻ ഭരണ നേതൃത്വത്തിന്റെയും മേയറുടെയും തന്ത്രമാണെന്നാണ് പ്രതിപക്ഷം
വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP