Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത് ക്രൈസ്തവ സഭയ്ക്ക് അപമാനം`; പരാതി അവഗണിച്ചെങ്കിൽ അത് ചെയ്തവർ മറുപടി പറയണം; തെറ്റു തിരുത്തണമെന്നും കടുത്ത ശിക്ഷ നൽകണമെന്നും സൂസപാക്യം

`ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത് ക്രൈസ്തവ സഭയ്ക്ക് അപമാനം`; പരാതി അവഗണിച്ചെങ്കിൽ അത് ചെയ്തവർ മറുപടി പറയണം; തെറ്റു തിരുത്തണമെന്നും കടുത്ത ശിക്ഷ നൽകണമെന്നും സൂസപാക്യം

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത് ക്രൈസ്തവ സഭയ്ക്ക് അപമാനമാണെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം പറഞ്ഞു. കന്യാസ്ത്രീയുടെ പരാതി അവഗണിച്ചിട്ടുണ്ടെങ്കിൽ അതിന് സഭാനേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് ആരു ചെയ്താലും തിരുത്തിയേ മതിയാകൂ. ഇതോടൊപ്പം കർശനമായ ശിക്ഷയും ഉണ്ടാകും. നീതിയുടെ ഭാഗത്ത് മാത്രമെ സഭ നിലകൊള്ളുകയുള്ളൂ. ധാർമികമൂല്യങ്ങൾ കൈവിടില്ല. ഇപ്പോഴത്തെ വിവാദത്തിൽ സത്യം പുറത്തുവരണം, നീതി നടപ്പാക്കണം. വിവാദങ്ങളുടെ മറവിൽ സഭയെ താറടിക്കാനും അവഹേളിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ സഭയുടെ ആചാരങ്ങളെ പ്രതിഷേധ പ്രകടനങ്ങൾ കൊണ്ടു മാറ്റാനാകില്ലെന്നും സൂസപാക്യം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP