Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗർണ്ണമി പൂജ ഇത്തവണ നടന്നത് സൂര്യ കാലടി മനയിൽ; കുമളി മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ചിത്രപൗർണ്ണമി ഉത്സവത്തിന് കൊറോണക്കാലത്ത് ബദൽ ഒരുക്കിയത് ഇങ്ങനെ; വാളും ചിലമ്പും വച്ച് പൂജ നടത്തിയത് ഭക്തരെ പ്രവേശിപ്പിക്കാതെ

പൗർണ്ണമി പൂജ ഇത്തവണ നടന്നത് സൂര്യ കാലടി മനയിൽ; കുമളി മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ചിത്രപൗർണ്ണമി ഉത്സവത്തിന് കൊറോണക്കാലത്ത് ബദൽ ഒരുക്കിയത് ഇങ്ങനെ; വാളും ചിലമ്പും വച്ച് പൂജ നടത്തിയത് ഭക്തരെ പ്രവേശിപ്പിക്കാതെ

എസ് രാജീവ്‌

കോട്ടയം : തമിഴ്‌നാട്ടിൽ നിന്നടക്കമുള്ള പതിനായിരക്കണക്കിന് ഭക്തർ ഒത്തുകൂടി നൂറ്റാണ്ടുകളായി ആഘോഷിച്ചിരുന്ന കുമളി മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ചിത്രപൗർണ്ണമി ഉത്സവം ലോക്ക് ഡൗൺ മുടക്കിയേതോടെ പൗർണ്ണമി പൂജ സൂര്യകാലടി മനയിൽ വെച്ചു നടത്തി ക്ഷേത്രം ട്രസ്റ്റ് . ചിത്ര പൗർണ്ണമി പൂജകൾക്ക് വേണ്ടി വർഷത്തിൽ ഒരു ദിവസം മാത്രമാണ് ക്ഷേത്ര നട തുറന്നിരുന്നത്.

ചിത്ര പൗർണ്ണമി ദിനത്തിൽ പുലർച്ചേ അഞ്ച് മണി മുതൽ വൈകിട്ട് അഞ്ചു വരെ മാത്രമാണ് നട തുറന്ന് ഭക്തർക്ക് ദർശന സൗകര്യമുണ്ടായിരുന്നത്. ഇത്തരത്തിൽ നടന്നു വന്നിരുന്ന ചടങ്ങുകളും പൂജകളുമാണ് ലോക്ക് ഡൗൺ മൂലം ക്ഷേത്രം തന്ത്രി കൂടിയായ കോട്ടയം സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ സൂര്യകാലടി മനയിൽവച്ച് നടത്തിയത്.

കണ്ണകി ട്രസ്റ്റ് കേരളം ആചാരപരമായി ദേവീ സന്നിധിയിൽ എത്തിക്കുന്ന വാളും, ചിലമ്പും വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് എത്തിക്കുന്ന തിരുവാഭരണവും ചാർത്തിയാണ് എല്ലാ വർഷവും ചിത്രപൗർണ്ണമി പൂജ നടത്തിയിരുന്നത്. ലോക്ക് ഡൗണോടെ ആചാരങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ വാളും, ചിലമ്പും സൂര്യകാലടി മനയിൽ എത്തിച്ച് ചിത്രപൗർണ്ണമി പൂജ നടത്തുകയായിരുന്നു. കണ്ണകി ട്രസ്റ്റ് ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കോവിഡ്19ന്റെ നിയന്ത്രണങ്ങൾ ബാധകമായതിനാൽ ഭക്ത ജനങ്ങളെ പങ്കെടുപ്പിച്ചില്ല. മാറ്റിവച്ച ചിത്രാപൗർണ്ണമി പൂജക്ക് പകരമായി 3 മാസത്തിനുള്ളിൽ പൗർണ്ണമിപൂജ നടത്തണമെന്ന് തന്ത്രി നിർദ്ദേശ്ശിച്ചിട്ടുള്ളതിനാൽ തമിഴ്‌നാട് കണ്ണകി ട്രസ്റ്റുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനെമെടുക്കുമെന്ന് കേരള കണ്ണകി ട്രസ്റ്റ് ഭാരവാഹികളായ മാനേജിങ് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുമളി ടൗണിൽ നിന്നും 16 കിലോമീറ്റർ മാറി വനത്തിനുള്ളിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. വ്യാഴാഴ്ചയാണ് പൂജകൾ നടന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP