Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുഞ്ഞനന്തൻ മരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് പോസ്റ്റിട്ട ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ; കൃപേഷ്, ശരത് ലാൽ വധക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ മന്ത്രി വീണ ജോർജ്; പിണറായി സർക്കാരിന് അധികാര തിമിരം; വിമർശനവുമായി ശൂരനാട് രാജശേഖരൻ

കുഞ്ഞനന്തൻ മരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് പോസ്റ്റിട്ട ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ; കൃപേഷ്, ശരത് ലാൽ വധക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ മന്ത്രി വീണ ജോർജ്; പിണറായി സർക്കാരിന് അധികാര തിമിരം; വിമർശനവുമായി ശൂരനാട് രാജശേഖരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടി.പി.കേസ് പ്രതിയായ കുഞ്ഞനന്തൻ മരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ഫേസ് ബുക്ക് പോസ്റ്റിട്ട ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ, കൃപേഷ്, ശരത് ലാൽ വധക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ ആരോഗ്യ മന്ത്രി വീണ ജോർജ്, പെരിയ കേസ് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകൽ പിണറായി സർക്കാരിന് അധികാര തിമിരം ബാധിച്ചിരിക്കുന്നുവെന്നതിന് തെളിവാണെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്റെ ഫേസ് ബുക്ക് പോസ്റ്റ്.

ശൂരനാട് രാജശേഖരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പിണറായി സർക്കാർ പൊതു സമൂഹത്തിന് നൽകുന്ന സന്ദേശമെന്ത്?

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നീ ചെറുപ്പക്കാരെ ദാരുണമായി കൊലപ്പെടുത്തിയ സി.പിഎം നേതാക്കളായ ലംബോധരൻ അടക്കമുള്ള 3 പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നീയമനം നൽകിയതു വഴി കൊലപാതക രാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുക എന്നതാണ് സർക്കാർ നയം എന്ന് വ്യക്തം. പെരിയ കേസിലെ പ്രതികളെ രക്ഷിക്കാൻ ഡൽഹിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവരാൻ പിണറായി സർക്കാർ ഖജനാവിൽ നിന്ന് 1 കോടി രൂപ ചെലവഴിച്ചിരുന്നു.

രാഷ്ട്രീയ എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കുക ഇതാണ് സിപിഎം ന്റെ കാര്യപരിപാടി. ബംഗാളിലും ത്രിപുരയിലും ഇതേ കാര്യപരിപാടിയായിട്ടായിരുന്നു ഇവരുടെ പ്രയാണം. രണ്ട് സംസ്ഥാനങ്ങളിലും ഇപ്പോൾ സിപിഎം കൊടി പോലും കാണാനില്ല എന്ന സ്ഥിതിയിലായി. അധികാര തിമിരം ബാധിച്ചിരിക്കുന്നു പിണറായി സർക്കാരിന്.

ഒന്നാം പിണറായി സർക്കാരിൽ , ടി.പി കൊലക്കേസ് പ്രതിയായ കുഞ്ഞനന്തൻ മരിച്ചപ്പോൾ പൊട്ടി കരഞ്ഞ് ഫേസ് ബുക്ക് പോസ്റ്റിട്ട ആരോഗ്യമന്ത്രി ശൈലജ ടീച്ചർ, രണ്ടാം പിണറായി സർക്കാരിൽ , കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് മുന്തിയ പരിഗണന നൽകി ആശുപത്രി നിയമനം നൽകിയ പുതിയ ആരോഗ്യ മന്ത്രി വീണ ജോർജ് . നമ്മുടെ ആരോഗ്യമന്ത്രിമാർ പിണറായിയുടെ കീഴിൽ ഇങ്ങനെയുള്ള മാതൃകകളുമായി നവ കേരളം സൃഷ്ടിക്കുന്ന തിരക്കിലാണ്. നിങ്ങളെ തെരഞ്ഞെടുത്ത പ്രബുദ്ധരായ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന് മാത്രം ഓർമിപ്പിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP