Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ശിവശങ്കരനെ മൂന്ന് തവണ എൻ ഐ എ ചോദ്യം ചെയ്യുന്നു; മന്ത്രി ജലീലിനാണെങ്കിൽ കൂടുതൽ സമയവും ഇപ്പോൾ ചിലവഴിക്കുന്നത് ദേശീയ അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം; സംസ്ഥാന സർക്കാർ തന്നെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായി ക്വാറന്റൈനിലേക്ക് പോകേണ്ടുന്ന ഒരു സാഹചര്യം; ഇതിനാലാണ് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചമാതിരി മുഖ്യമന്ത്രി പെരുമാറുന്നതെന്ന് ശൂരനാട് രാജശേഖരൻ

ശിവശങ്കരനെ മൂന്ന് തവണ എൻ ഐ എ ചോദ്യം ചെയ്യുന്നു; മന്ത്രി ജലീലിനാണെങ്കിൽ കൂടുതൽ സമയവും ഇപ്പോൾ ചിലവഴിക്കുന്നത് ദേശീയ അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം; സംസ്ഥാന സർക്കാർ തന്നെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായി ക്വാറന്റൈനിലേക്ക് പോകേണ്ടുന്ന ഒരു സാഹചര്യം; ഇതിനാലാണ് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചമാതിരി മുഖ്യമന്ത്രി പെരുമാറുന്നതെന്ന് ശൂരനാട് രാജശേഖരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തന്നെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായി ക്വാറന്റൈനിലേക്ക് പോകേണ്ടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. ഇതിനാലാണ് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചമാതിരി മുഖ്യമന്ത്രി മാധ്യമ സുഹൃത്തുക്കളോട് പെരുമാറുന്നതെന്നും കോൺഗ്രസ് നേതാവ് ഫെയ്‌സ് ബുക്കിൽ കുറിച്ചു.

ശൂരനാട് രാജശേഖരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലേക്ക്

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി വിളറി വെറുത്ത് രോഷാലുവാകുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും പത്ര സമ്മേളനങ്ങളിൽ കാണാൻ സാധിക്കുന്നത്. വിശ്വസ്തനായ ശിവശങ്കരന്റെ മൊഴികളിലൂടെ ദേശീയ അന്വേഷണ ഏജൻസികൾ ക്ലിഫ് ഹൗസ് കോമ്പൗണ്ടിലേക്ക് കയറി വരാം എന്ന ആശങ്ക മുഖ്യമന്ത്രിയെ വല്ലാതെ ഭയപ്പെടുത്തുന്നു.

ആ പൂതി അങ്ങ് മനസ്സിലിരിക്കട്ടെ എന്ന മുഖ്യമന്ത്രിയുടെ വിരട്ടൽ ആരോടുള്ള വെല്ലുവിളിയാണ്?

ഭരണഘടന നിക്ഷിപ്തം ആയിട്ടുള്ള സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് അന്വേഷണ ഏജൻസികളെ ചൊൽപ്പടിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹങ്ങൾ അധിക കാലം വില പോകുമെന്ന് തോന്നുന്നില്ല. വിജിലൻസിനെ കൂട്ടിലടച്ചു നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികൾ സിബിഐ വരുന്നതോടുകൂടി പുറത്തുവരാൻ പോവുകയാണ്.

ശിവശങ്കരനെ മൂന്ന് തവണ എൻ.ഐ.എ ചോദ്യം ചെയ്യുന്നു.മന്ത്രി ജലീലിനാണെങ്കിൽ കൂടുതൽ സമയവും ഇപ്പോൾ ചിലവഴിക്കുന്നത് ദേശീയ അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പമാണ്
സംസ്ഥാന സർക്കാർ തന്നെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായി ക്വാറന്റൈനിലേക്ക് പോകേണ്ടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.

ഇതിനാലാണ് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചമാതിരി മുഖ്യമന്ത്രി മാധ്യമ സുഹൃത്തുക്കളോട് പെരുമാറുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP