Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്താൻ ഇനി അധിക ദിവസം വേണ്ടി വരില്ല; പിണറായി വിജയന് വേണ്ടി ശിവശങ്കരൻ നടത്തിയ അഴിമതികൾ അക്കമിട്ട് പറഞ്ഞ് ശൂരനാട് രാജശേഖരൻ

മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്താൻ ഇനി അധിക ദിവസം വേണ്ടി വരില്ല; പിണറായി വിജയന് വേണ്ടി ശിവശങ്കരൻ നടത്തിയ അഴിമതികൾ അക്കമിട്ട് പറഞ്ഞ് ശൂരനാട് രാജശേഖരൻ

മറുനാടൻ ഡെസ്‌ക്‌

ശിവശങ്കർ അറസ്റ്റിലായതോടെ സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം തെളിഞ്ഞിരിക്കുന്നു എന്ന് കോൺ​ഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ. മുഖ്യമന്ത്രി യിലേക്ക് അന്വേഷണം എത്താൻ ഇനി അധിക ദിവസം വേണ്ടി വരില്ലെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ നിന്ന് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി നാണം കെട്ട് പഠിയിറങ്ങേണ്ടി വരും എന്ന് ഉറപ്പാണ്. അൽപമെങ്കിലും അഭിമാനബോധം അവശേഷിക്കുന്നുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശൂരനാട് രാജശേഖരന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ..

സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് തലവൻ ശിവശങ്കർ കസ്റ്റഡിയിലായതോടെ മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വർണ്ണ കള്ളകടത്തുമായി ബന്ധം എന്ന് തെളിഞ്ഞിരിക്കുന്നു.
ശിവശങ്കരൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് വേണ്ടി ചെയ്തത് എന്തൊക്കെയാണ് ,
1) ജനങ്ങളുടെ ആരോഗ്യഡേറ്റ വിറ്റ സ്പ്രിഗ്ളർ അഴിമതി
2 )കോടികണക്കിന് രൂപയുടെ പമ്പ മണൽ കടത്ത്
3) 1600 കോടിയുടെ കെ- ഫോൺ അഴിമതി
4) കോടി കണക്കിന് രൂപയുടെ കെ- റയിൽ അഴിമതി
5) ബെവ് കോ ആപ്പ് അഴിമതി
6 ) 6000 കോടിയുടെ ഇ-ബസ് അഴിമതി
7 ) സി.ഡിറ്റിലെ പിൻവാതിൽ നീയമനങ്ങൾ.
8) പ്രളയ ഫണ്ട് സമാഹരണ വെട്ടിപ്പുകൾ.
9 ) നവകേരള നിർമ്മിതി വെട്ടിപ്പുകൾ.
10) ഐ.റ്റി വകുപ്പിലെ അനധികൃത പിൻവാതിൽ നീയമനങ്ങൾ
സ്വപ്ന സുരേഷ് എന്ന വിവാദ നായികയെ ശിവശങ്കരന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി യിലേക്ക് അന്വേഷണം എത്താൻ അന്വേഷണ ഏജൻസികൾ ഇനി അധിക ദിവസം വേണ്ടി വരില്ല.
സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ നിന്ന് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി നാണം കെട്ട് പഠിയിറങ്ങേണ്ടി വരും എന്ന് ഉറപ്പാണ്.
അൽപമെങ്കിലും അഭിമാനബോധം അവശേഷിക്കുന്നുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP