Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ മതേതരത്വത്തിനു മേൽ നരേന്ദ്ര മോദി അമിത് ഷാ യെ കൊണ്ട് വർഷിച്ച കൊറോണ വൈറസാണ് പൗരത്വ ഭേദഗതി ബിൽ; അതിന്റെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറായി ഗവർണർ പ്രസംഗിക്കുന്നതും പ്രവർത്തിക്കുന്നതും; ഇത് കേരളമാണ്. അനീതി കണ്ടാൽ ഉടൻ പ്രതികരിക്കുന്നവരുടെ നാട്: പിണറായിക്കും ബിജെപി.യിലെ സുരേന്ദ്രനും ഒരേ സ്വരം...: പിണറായി-ബിജെപി ബാന്ധവത്തെ തുറന്നു കാട്ടാൻ കൊറോണ വൈറസുമായി ശൂരനാട് രാജശേഖരൻ

ഇന്ത്യൻ മതേതരത്വത്തിനു മേൽ നരേന്ദ്ര മോദി അമിത് ഷാ യെ കൊണ്ട് വർഷിച്ച കൊറോണ വൈറസാണ് പൗരത്വ ഭേദഗതി ബിൽ; അതിന്റെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറായി ഗവർണർ പ്രസംഗിക്കുന്നതും പ്രവർത്തിക്കുന്നതും; ഇത് കേരളമാണ്. അനീതി കണ്ടാൽ ഉടൻ പ്രതികരിക്കുന്നവരുടെ നാട്: പിണറായിക്കും ബിജെപി.യിലെ സുരേന്ദ്രനും ഒരേ സ്വരം...: പിണറായി-ബിജെപി ബാന്ധവത്തെ തുറന്നു കാട്ടാൻ കൊറോണ വൈറസുമായി ശൂരനാട് രാജശേഖരൻ

സ്വന്തം ലേഖകൻ

തിരുവനന്തപും: പൗരത്വ ഭേദഗതിയിലെ പിണറായി-ബിജെപി ബാന്ധവത്തെ തുറന്നു കാട്ടാൻ കൊറോണ വൈറസ് പ്രയോഗവുമായി കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ. ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുന്നതിന് കാരണം ലാവ്‌ലിൻ കേസാണെന്നും ശൂരനാട് നേരത്തെ ആരോപിച്ചിരുന്നു.

നീയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് വന്ന ഗവർണറെ പ്രതിപക്ഷം തടഞ്ഞത് അനീതി കണ്ടാൽ പ്രതികരിക്കേണ്ടതു കൊണ്ടാണ്. കേരളത്തിന്റെ മൊത്തം ജനവികാരമാണിത്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെയുള്ള സുരേന്ദ്രന്റെ പ്രസ്താവന പിണറായിയും ബിജെപി.യുമായുള്ള ധാരണ പ്രകാരമാണ്. എന്താണ് ധാരണ എന്ന് സുരേന്ദ്രൻ വ്യക്തമാക്കണമെന്ന് ശൂരനാട് രാജശേഖരൻ ആവശ്യപ്പെടുന്നു.

ശൂരനാട് രാജശേഖരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പിണറായിക്കും ബിജെപി.യിലെ സുരേന്ദ്രനും ഒരേ സ്വരം...

ഇന്ത്യൻ മതേതരത്വത്തിനു മേൽ നരേന്ദ്ര മോദി അമിത് ഷാ യെ കൊണ്ട് വർഷിച്ച കൊറോണ വൈറസാണ് പൗരത്വ ഭേദഗതി ബിൽ. അതിന്റെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറായിട്ടാണ് ഗവർണർ പ്രസംഗിക്കുന്നതും പ്രവർത്തിക്കുന്നതും .അതുകൊണ്ടാണ് ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കണമെന്ന പ്രമേയവുമായി പ്രതിപക്ഷ നേതാവ് മുന്നോട്ട് വന്നത്. ഇത് കേരളമാണ്. അനീതി കണ്ടാൽ ഉടൻ പ്രതികരിക്കുന്നവരുടെ നാട്.

അതു കൊണ്ട് തന്നെയാണ് ഇന്ന് നീയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് വന്ന ഗവർണറെ പ്രതിപക്ഷം തടഞ്ഞത്.കേരളത്തിന്റെ മൊത്തം ജനവികാരമാണിത്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെയുള്ള സുരേന്ദ്രന്റെ പ്രസ്താവന പിണറായിയും ബിജെപി.യുമായുള്ള ധാരണ പ്രകാരമാണ്. എന്താണ് ധാരണ എന്ന് സുരേന്ദ്രൻ വ്യക്തമാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP