Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

നൂതന സംവിധാനമുള്ള വാറ്റ് കേന്ദ്രം വീട്ടിൽ; ഓട്ടോറിക്ഷയിൽ വിൽപ്പനം; ഒരു ലിറ്ററിന് വാങ്ങിയത് 850 രൂപയും; ീട്ടിൽ ചാരായം നിർമ്മിച്ച് വിൽപന നടത്തിയ ആൾ കുടുങ്ങി; എക്‌സൈസ് പിടികൂടിയത് മലയാറ്റൂരിലെ സോണിയെ  

നൂതന സംവിധാനമുള്ള വാറ്റ് കേന്ദ്രം വീട്ടിൽ; ഓട്ടോറിക്ഷയിൽ വിൽപ്പനം; ഒരു ലിറ്ററിന് വാങ്ങിയത് 850 രൂപയും; ീട്ടിൽ ചാരായം നിർമ്മിച്ച് വിൽപന നടത്തിയ ആൾ കുടുങ്ങി; എക്‌സൈസ് പിടികൂടിയത് മലയാറ്റൂരിലെ സോണിയെ   

സ്വന്തം ലേഖകൻ

കൊച്ചി: വീട്ടിൽ ചാരായം നിർമ്മിച്ച് വിൽപന നടത്തിയ ആളെ എക്‌സൈസ് പിടികൂടി. മലയാറ്റൂർ വെസ്റ്റ് കോളനിയിലെ തോപ്പിലാൻ വീട്ടിൽ സോണി ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.

ഇയാളുടെ വീട്ടിൽ നിന്നും 250 ലിറ്റർ വാഷും 12 ലിറ്റർ ചാരായവും കണ്ടെടുത്തു. നൂതന രീതിയിലുള്ള വാറ്റുകേന്ദ്രമാണ് വീടിന്റെ ഒരു മുറിയിൽ ഉണ്ടാക്കിയത്. ഒരു ലിറ്റർ ചാരായം 850 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. സോണിയുടെ ഓട്ടോറിക്ഷയിലായിരുന്നു വിൽപന. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.ജി മധുസൂദനൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ്, നിഷാദ്, ബിപിൻ ദാസ്, സലാഹുദീൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഫൗസിയ, ഡ്രൈവർ സക്കീർ ഹുസൈൻ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP