Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗർഭിണിയായ നളിനിയുടെ വധശിക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടത് സോണിയാ ഗാന്ധിയാണ്; തീവ്രവാദ ചിന്തകളോട് ക്ഷമിച്ചു; ഗാന്ധിജി പഠിപ്പിച്ച ആ പാഠമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നതെന്ന് കെ സി വേണുഗോപാൽ

ഗർഭിണിയായ നളിനിയുടെ വധശിക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടത് സോണിയാ ഗാന്ധിയാണ്; തീവ്രവാദ ചിന്തകളോട് ക്ഷമിച്ചു; ഗാന്ധിജി പഠിപ്പിച്ച ആ പാഠമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നതെന്ന് കെ സി വേണുഗോപാൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പകയും രോഷവും വെറുപ്പും ഉപേക്ഷിക്കേണ്ട വികാരമാണെന്ന രാഷ്ട്രീയദർശനമാണ് സോണിയാഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും പിന്തുടരുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഗാന്ധിജി പഠിപ്പിച്ച ആ പാഠമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനത്തിൽ എഴുതിയ കുറിപ്പിലാണ് കെ സി വേണുഗോപാൽ ഇക്കാര്യം സൂചിപ്പിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ ഇളവ് ലഭിച്ച പേരറിവാളിന്റെ ജയിൽ മോചനം കൂടി പരാമർശിച്ചുകൊണ്ടായിരുന്നു കെ സിയുടെ കുറിപ്പ്.

'പകയും വിദ്വേഷവും കുത്തിവെച്ച് ആ അമ്മയ്ക്ക് തന്റെ മക്കളെ വളർത്താമായിരുന്നു; പിതാവിന്റെ ഘാതകരോടുള്ള പ്രതികാരദാഹം മക്കളിൽ പടർത്താമായിരുന്നു. എന്നാൽ ശത്രുക്കളോടു പോലും പൊറുക്കാനും അവരുടെ സങ്കടപ്പാടിന് വില കല്പിക്കാനുമാണ് ആ അമ്മ മക്കളെ പഠിപ്പിച്ചത്. ജീവിതത്തിലും രാഷ്ട്രീയത്തിലും അതു തന്നെ അവർ പിന്തുടർന്നു.' കെ സി വേണുഗോപാൽ കുറിച്ചു.

കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നളിനി ഗർഭിണയാണെന്ന് അറിഞ്ഞ്, അവരുടെ ശിക്ഷ ജീവപര്യന്തമായ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് സോണിയാ ഗാന്ധിയായിരുന്നുവെന്നും കെസി ഓർത്തെടുത്തു. 'എൽടിടിഇ നേതാവ് മരിച്ചു കിടക്കുന്ന ചിത്രം കണ്ടപ്പോൾ ആഘോഷിക്കുന്ന രാഹുൽഗാന്ധിയെയല്ല, അയാളുടെ കുടുംബത്തിന്റെ അനാഥത്വം ആലോചിച്ച് വിഷമിക്കുന്ന പച്ച മനുഷ്യനെയാണ് നാം കണ്ടത്. ജയിലിലെത്തി നളിനിക്ക് മാപ്പു നൽകിയ പ്രിയങ്കയുടെ ചിത്രം ഹൃദയമുള്ളവരെയെല്ലാം സ്പർശിച്ചതും അതുകൊണ്ടാണ്.' കെ സി വേണുഗോപാൽ കൂട്ടിചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP