Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗുരുവായൂരിൽ വില്ല വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ വീണ്ടും അറസ്റ്റ്; ശാന്തിമഠം രാധാകൃഷ്ണന്റെ മകൻ പൊലീസ് കസ്റ്റഡിയിൽ

ഗുരുവായൂരിൽ വില്ല വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ വീണ്ടും അറസ്റ്റ്; ശാന്തിമഠം രാധാകൃഷ്ണന്റെ മകൻ പൊലീസ് കസ്റ്റഡിയിൽ

ശാന്തിമഠം രാധാകൃഷ്ണന്റെ മകൻ മനുവിനെ പൊലീസ് അറസ്റ്റുചെയ്തു. ശാന്തിമഠം പാർപ്പിട തട്ടിപ്പുകേസിലാണ് അറസ്റ്റ്. നേരത്തെ കേസിൽ ശാന്തിമഠം രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്തിരുന്നു.

വില്ല തട്ടിപ്പ് കേസിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കൊച്ചിയിൽ വച്ച് നേരത്തെ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് 35 ലക്ഷം രൂപ തട്ടിയെന്ന തിരുവനന്തപുരം സ്വദേശിയായ പ്രവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഗുരുവായൂരിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായാണ് പരാതി.

വില്ലകൾ നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്നാണ് ഇരുവർക്കുമെതിരായ കേസ്. എറണാകുളം, തൃശൂർ, ഗുരുവായൂർ തുടങ്ങിയ ഇടങ്ങളിൽ വില്ലകൾ നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിച്ചുവെന്ന് കാണിച്ച് രാധാകൃഷ്ണനെതിരെ നിരവധി പരാതികളുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP