Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോലി കഴിഞ്ഞെത്തിയ ഭർത്താവ് കണ്ടത് കഴുത്ത മുറിച്ച് നിലയിൽ കാണപ്പെട്ട ഭാര്യയെ; കിടപ്പുരോഗിയായ ഭാര്യയുടെ കൊലയ്ക്ക് പിന്നിൽ സ്വന്തം മകൻ തന്നെ; അമ്മയെ കൊന്നത് രോഗശയ്യയിൽ നിന്ന് മോക്ഷം കിട്ടാനെന്ന് മകന്റെ മൊഴിയും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കിടപ്പുരോഗിയായ 66കാരിയെ മകൻ കഴുത്തുമുറിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരിലാണ് സംഭവം. കിടപ്പുരോഗിയായ അമ്മയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ജോലി കഴിഞ്ഞെത്തിയ ഭർത്താവാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ഭാര്യയെ കണ്ടത്. ഇവർ ക്ഷയരോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. കൊലയ്ക്ക് പിന്നിൽ മകൻ ആനന്ദൻ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അമ്മയെ രോഗത്തിന്റെ കഷ്ടപ്പാടിൽ നിന്ന് മോചിപ്പിക്കുകയാണ് താൻ ചെയ്തതെന്നാണ് മകന്റെ ന്യായീകരണം.


ശ്രീപെരുംപത്തൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ജൂലായ് ആദ്യആഴ്ചയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. പിന്നീട് രോഗം മൂർച്ഛിച്ചപ്പോൾ ഇനി ആശുപത്രിയിൽ പോകേണ്ടെന്നും കൊന്നുകളയാനും ഇവർ മകനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP