Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വന്തം അമ്മയെ കഴുത്തറത്തുകൊലപ്പെടുത്തിയ ശേഷം അയൽക്കാരനെ അറിയിച്ചത് ഫോണിൽ വിളിച്ച്; തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയുടെ കൊലപാതകത്തിൽ മകൻ നിതിൻ ബാബു കസ്റ്റഡിയിൽ

സ്വന്തം അമ്മയെ കഴുത്തറത്തുകൊലപ്പെടുത്തിയ ശേഷം അയൽക്കാരനെ അറിയിച്ചത് ഫോണിൽ വിളിച്ച്; തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയുടെ കൊലപാതകത്തിൽ മകൻ നിതിൻ ബാബു കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: യുവാവ് സ്വന്തം അമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തി. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം അമര കന്യാക്കോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെ ഇവരുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. വഴക്കിനിടെ ഇവരുടെ മകൻ 27കാരനായ നിതിൻ ബാബു കറിക്കത്തി ഉപയോ​ഗിച്ച് കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. നിതിൻ ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. കൊലയ്ക്കു ശേഷം അയൽക്കാരനെ നിതിൻ ഫോണിൽ വിളിച്ചു പറഞ്ഞു. വീടിനു മുന്നിലുള്ള ഗ്രിൽ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്നപ്പോൾ കിടപ്പുമുറിയിൽ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തി. കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.നിതിൻ നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP