Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലത്താണ് സ്വത്ത് തർക്കത്തെ തുടർന്ന് ക്രൂരകൃത്യം നടന്നത്.

മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലത്താണ് സ്വത്ത് തർക്കത്തെ തുടർന്ന് ക്രൂരകൃത്യം നടന്നത്.

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. നാഗഞ്ചേരി കല്ലിങ്കപ്പറമ്പിൽ കുട്ടപ്പന്റെ ഭാര്യ കാർത്ത്യായനിയെയാണ് മകൻ അനിൽകുമാർ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ സ്വത്ത് വിഹിതം വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അനിൽകുമാറിന്റെ സഹോദരിക്ക് സ്വത്ത് നൽകിയതിൽ അമ്മയുമായി ഇയാൾ തർക്കത്തിലേർപ്പെടുകയായിരുന്നു. കൊലപാതകത്തിന് ശേഷം അനിൽകുമാർ പൊലീസിൽ കീഴടങ്ങി. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഫോറൻസിക് വിദഗ്ദ്ധരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അനിൽകുമാർ പൊലീസ് കസ്റ്റഡിയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP