Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപിച്ച് ബഹളം വച്ച പിതാവിനെ കഴുത്തിൽ പിടിച്ച് തള്ളിവീഴ്‌ത്തി കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; പെരുമ്പാവൂരിൽ 72 കാരൻ മരണമടഞ്ഞത് ഭിത്തിയിൽ തലയിടിച്ച്

മദ്യപിച്ച് ബഹളം വച്ച പിതാവിനെ കഴുത്തിൽ പിടിച്ച് തള്ളിവീഴ്‌ത്തി കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; പെരുമ്പാവൂരിൽ 72 കാരൻ മരണമടഞ്ഞത് ഭിത്തിയിൽ തലയിടിച്ച്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ :മദ്യപിച്ച് വീട്ടിൽ ബഹളം വച്ച പിതാവിനെ കഴുത്തിൽ പിടിച്ച് തള്ളിവീഴ്‌ത്തി കൊലപ്പെടുത്തിയ കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പടി എടവൂർ കാരിക്കാട്ടിൽ വേലായുധൻ (72) ആണ് മരണമടഞ്ഞത്. സംഭവത്തിൽ വേലയുധന്റെ ഇളയ മകൻ ഗോപി (32)യെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച വെളുപ്പിന് ഒന്നരയ്ക്കാണ് സംഭവം. രാത്രിയിൽ മദ്യപിച്ചെത്തിയ വേലായുധൻ വീട്ടിൽ ബഹളം വച്ചപ്പോൾ ഗോപി ഇയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് പിന്നോട്ട് തള്ളി. തള്ളലിന്റെ ശക്തിയിൽ ഭിത്തിയിൽ തലയിടിച്ച് വീണ പിതാവ് തൽക്ഷണം മരണമടഞ്ഞതായി പൊലീസ് പറഞ്ഞു.

പിന്നീട് കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. പൊലീസ് സർജൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂർ ഡി.വൈ.എസ്‌പി.ഹരിദാസിന്റെ നിർദ്ദേശാനുസരണം സിഐ.അജേഷ് കുമാറിന്റെ നേതൃത്വത്തിൽ, എസ്‌ഐ. ജോസഫ്, എഎസ്ഐ.മാരായ ശിവ പ്രസാദ്, പി.എൻ.പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP