Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനുജന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ സൈനികൻ ബൈക്കപകടത്തിൽ മരിച്ചു; ​ദാരുണ സംഭവം കറ്റാനത്ത്

അനുജന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ സൈനികൻ ബൈക്കപകടത്തിൽ മരിച്ചു; ​ദാരുണ സംഭവം കറ്റാനത്ത്

മറുനാടൻ ഡെസ്‌ക്‌

ചാരുംമൂട്: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അനുജന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ സൈനികൻ ബൈക്കപകടത്തിൽ മരിച്ചു. കറ്റാനം വെട്ടിക്കോട് കോണത്തു മൂലയിൽ കിഴക്കതിൽ നാരായണൻ നായർ - രാധാമണിയമ്മ ദമ്പതികളുടെ മകൻ വേണു എൻ. നായർ ആണ് മരിച്ചത്. 33 വയസ്സായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

അനുജൻ വിഷ്ണു (28) 10 ദിവസം മുമ്പാണ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ഏഴിനായിരുന്നു വേണു നാട്ടിൽ എത്തിയത്. ഇതിനിടയലാണ് വേണുവിനെ തേടി ദുരന്തമെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോൾ താമരക്കുളം വേടരപ്ലാവ് കിണറുവിള ജങ്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വേണു തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP