Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിക്കെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം; സോളാറിൽ ഡിവൈഎഫ്‌ഐയുടെ സമരം നടന്നത് നേമത്തും തിരുവനന്തപുരം മെഡിക്കൽ കോളേജിലും

മുഖ്യമന്ത്രിക്കെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം; സോളാറിൽ ഡിവൈഎഫ്‌ഐയുടെ സമരം നടന്നത് നേമത്തും തിരുവനന്തപുരം മെഡിക്കൽ കോളേജിലും

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നേരെ തിരുവനന്തപുരത്ത് രണ്ടിടത്ത് ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. മെഡിക്കൽ കോളേജിൽ സമീപത്ത് വച്ചാണ് ഡിവൈഎഫ്ഐക്കാർ മുഖ്യമന്ത്രിയെ ആദ്യം കരിങ്കൊടി കാണിച്ചത്. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ഇത്.

കരമന-കളിയിക്കാവിള റോഡ് നാലുവരി പാതയാക്കിയതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ നേമത്ത് വച്ചാണ് രണ്ടാം തവണ മുഖ്യമന്ത്രിയെ ഡിവൈഎഫ്ഐ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയ വഴിയിൽ മുദ്രാവാക്യം വിളികളുമായി കരിങ്കൊടി കാണിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP