Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടിക്കും വേണുഗോപാലിനുമെതിരായ പീഡന കേസ് എറണാകുളം സ്‌പെഷ്യൽ കോടതിയിലേയ്ക്ക് മാറ്റി; തീരുമാനം ജനപ്രതിനിധികളുടെ വിചാരണ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം

ഉമ്മൻ ചാണ്ടിക്കും വേണുഗോപാലിനുമെതിരായ പീഡന കേസ് എറണാകുളം സ്‌പെഷ്യൽ കോടതിയിലേയ്ക്ക് മാറ്റി; തീരുമാനം ജനപ്രതിനിധികളുടെ വിചാരണ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം

അഡ്വ നാഗരാജ്‌

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർക്കെതിരായ പീഡനക്കേസുകൾ സാമാജികർ പ്രതികളായ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനായി രൂപീകരിച്ച എറണാകുളം പ്രത്യേക കോടതിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് റ്റി. മഞ്ജിത് കേസ് ലിസ്റ്റും കൈമാറ്റ സാക്ഷ്യപത്രത്തോടുമൊപ്പം എഫ്.ഐ.ആറും അനുബന്ധ രേഖകളുമടക്കം മുഴുവൻ കേസ് രേഖകളും സ്‌പെഷ്യൽ കോടതിക്കയച്ചുകൊടുത്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് ക്രൈം ബ്രാഞ്ച് പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തത്. സോളാർ തട്ടിപ്പ് കേസ് പ്രതി സരിതാ നായരുടെ പരാതിയിലാണ് കേസ് എടുത്ത് എഫ് ഐ ആർ തിരുവനന്തപുരം കോടതിയിൽ സമർപ്പിച്ചത്. പീഡനം ആരോപിക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, മന്ത്രി എ.പി.അനിൽകുമാറിന്റെ ഒദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവ മ്യൂസിയം പൊലീസ് സ്റ്റേഷന്റെ ലോക്കൽ ലിമിറ്റിനകമായതിനാലാണ് അതിർത്തി കോടതിയായ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി 3 മുമ്പാകെ പ്രഥമ വിവര റിപ്പോർട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്.

എം എൽ എ, എം പി മാർ പ്രതികളായ ക്രിമിനൽ കേസുകൾ സമയ ബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ആണ് സംസ്ഥാന ഹൈക്കോടതികൾ സ്‌പെഷ്യൽ കോടതികൾ രൂപീകരിച്ചത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം കേരള ഹൈക്കോടതി എറണാകുളത്താണ് സ്‌പെഷ്യൽ കോടതി രൂപീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP