Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാലാവസ്ഥാ നിർണയത്തിന് സോഫ്റ്റ്‌വെയർ സിസ്റ്റം; പദ്ധതി നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കാലാവസ്ഥാ നിർണയത്തിന് സോഫ്റ്റ്‌വെയർ സിസ്റ്റം; പദ്ധതി നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപനമായ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്റെ ഹ്രസ്വകാല പ്രാദേശിക കാലാവസ്ഥാ നിർണയത്തിനുള്ള സോഫ്റ്റ്‌വെയർ സിസ്റ്റം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. സംസ്ഥാനത്ത് ഉണ്ടാകാൻ സാധ്യതയുള്ള അതിതീവ്ര മഴ, മിന്നൽ പ്രളയങ്ങൾ, ഉരുൾപൊട്ടൽ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള വിവിധപഠന ഗവേഷണങ്ങൾക്ക് സഹായകമാകുന്നതാണ് ഈ സിസ്റ്റം.

2018, 2019 വർഷങ്ങളിൽ സംസ്ഥാനത്തുണ്ടായ അതിതീവ്രമായ മഴയും തുടർന്നുണ്ടായ ദുരന്തങ്ങളെയുംകുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ നിർണയ സിസ്റ്റം ഉണ്ടാക്കിയിരിക്കുന്നത്. കാലാവസ്ഥാ ഗവേഷണ മോഡൽ ഉപയോഗിച്ചാണ് രൂപീകരണം. ഇതിലൂടെ സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേഗംകൂട്ടാൻ സാധിക്കും. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും ഗവേഷണകേന്ദ്രങ്ങളുടെയും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെയും 2016 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമായ സയൻസ് സ്‌പെക്ട്രവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

കൗൺസിലിന്റെയും എട്ട് ഗവേഷണകേന്ദ്രത്തിന്റെയും മൂന്ന് ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെയും ജലവിഭവപഠനം, വനസംരക്ഷണം, സസ്യപരിപാലനം, ബയോടെക്‌നോളജി, ഗതാഗതവികസനം, ഗണിതശാസ്ത്രം, അടിസ്ഥാനശാസ്ത്ര വികസനം, ജലസസ്യപഠനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയിലെ പ്രവർത്തന നേട്ടങ്ങൾ, പുതുതായി സൃഷ്ടിച്ച സൗകര്യങ്ങൾ, കൂടാതെ സ്ഥാപനങ്ങളിൽനിന്നുള്ള സേവനങ്ങൾ എന്നിവയടക്കം കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളുടെ ചുരുക്ക റിപ്പോർട്ടാണ് ഇത്.

ചടങ്ങിൽ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ, സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ഉപാധ്യക്ഷൻ ഡോ. കെ പി സുധീർ, മെമ്പർ സെക്രട്ടറി ഡോ. എസ് പ്രദീപ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP