Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഇന്നുള്ളത് മൊബൈൽ ഫോണുകളിലൂടെ ഭാഷകൊണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന സമൂഹം; വരവ് ചെലവ് കണക്കുകൾ പരിശോധിക്കാനുള്ള ഇടമായി മാറരുത് കുടുംബശ്രീ യോഗങ്ങൾ എന്നും എം സി ജോസഫൈൻ

ഇന്നുള്ളത് മൊബൈൽ ഫോണുകളിലൂടെ ഭാഷകൊണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന സമൂഹം; വരവ് ചെലവ് കണക്കുകൾ പരിശോധിക്കാനുള്ള ഇടമായി മാറരുത് കുടുംബശ്രീ യോഗങ്ങൾ എന്നും എം സി ജോസഫൈൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: മൊബൈൽ ഫോണുകളിലൂടെ ഭാഷകൊണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന സമൂഹമാണ് ഇന്നുള്ളതെന്ന് വനിതാകമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. മോശപ്പെട്ട ഭാഷയിലൂടെ ശക്തരായ സ്ത്രീകളെപ്പോലും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്ത്രീകൾ കൂടിയിരിക്കുമ്പോൾ സംസാരിക്കേണ്ടത് രാജ്യത്തെ നിയമത്തിന്റെ ബലഹീനതകളെക്കുറിച്ചായിരിക്കണം. കുടുംബശ്രീ യോഗങ്ങൾ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാനുള്ള ഇടമായി മാറരുതെന്നും സ്ത്രീശാക്തീകരണത്തിനുതകുന്ന ശക്തമായ ചിന്തകൾ ഉയർന്നുവരണമെന്നും അവർ പറഞ്ഞു. വനിതാ കമ്മീഷൻ സംസ്ഥാന സെമിനാറിന്റെ ഉദ്ഘാടനവും വിഷയാവതരണവും കക്കോടി എരക്കുളം റൂബി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അവർ.

എറ്റവും പെട്ടന്ന് പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ രാജ്യത്ത് അതിവേഗ കോടതികൾ ശക്തമാക്കണമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ എം. സി ജോസഫൈൻ പറഞ്ഞു. 1023 അതിവേഗ കോടതികൾ ആരംഭിക്കാൻ കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 59 കോടതികളാണ് കേരളത്തിനായി അനുവദിച്ചത്. ഇതിൽ 28 എണ്ണത്തിനാണ് അംഗീകാരം ലഭിച്ചത്. ഇതിലേറെയും പോക്‌സോ കോടതികളാണ്. കേരളത്തിൽ അതിവേഗ കോടതികൾ ആരംഭിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ആരംഭിച്ചു കഴിഞ്ഞു. പതിനഞ്ചോളം സംസ്ഥാനങ്ങളിൽ ഇനിയും അതിവേഗ കോടതികൾ ആരംഭിക്കാനുള്ള നടപടികൾ ആയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

Stories you may Like

പ്രായമായ മാതാപിതാക്കളെ അമ്പലനടകളിൽ തള്ളുന്ന പ്രവണത വർദ്ധിക്കുകയാണ്. ഈ അവസ്ഥക്കും മാറ്റമുണ്ടാവേണ്ടതുണ്ട്. പരാതിയുമായി കമ്മീഷനെ സമീപിക്കുന്ന വയോജനങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൊടിയുടെയും ജാതിയുടെയും നിറം നോക്കി പ്രശനങ്ങളെ സമീപിക്കുന്ന രീതിയല്ല കമ്മീഷൻ സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു. കേരളത്തിലെ സ്ത്രീകൾ ഒരുദിവസം അടുക്കള ബഹിഷ്‌കരിച്ചാൽ എന്ത് സംഭവിക്കുമെന്ന അധ്യക്ഷതയുടെ ചോദ്യം നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്. ചോദ്യം സരസ്സമാണെങ്കിലും പ്രത്യാഘാതം എന്തായിരിക്കുമെന്ന് എല്ലാവരും ചിന്തിക്കണമെന്നും അവർ പറഞ്ഞു.

കമ്മീഷൻ അംഗം എം. എസ് താര സ്ത്രീപക്ഷ നിയമവും പോക്‌സോ നിയമവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇല്ലാതെ മനുഷ്യരായി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് രാജ്യത്ത് ഉണ്ടാവേണ്ടതെന്ന് അവർ പറഞ്ഞു. നമുക്ക് അവകാശങ്ങൾ നേടിത്തന്ന പഴയ തലമുറയോട് നീതി പുലർത്തേണ്ടത് പുതു തലമുറക്ക് ആ അവകാശങ്ങൾ കൈമാറിക്കൊണ്ടാവണം.

കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ ചോയ്ക്കുട്ടി അധ്യക്ഷത വഹിച്ചു. കോഴിക്കോട് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ സൈബർ നിയമങ്ങളെക്കുറിച്ച് രഞ്ജിത് കടവത്ത് ക്ലാസെടുത്തു. വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി, കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിദ അബ്ദുറഹ്മാൻ, സ്ഥിരംസമിതി അംഗങ്ങളായ ശ്രീലത ബാബു, സി. വിജില, മേലാൽ മോഹനൻ, ജില്ലാപഞ്ചായത്ത് അംഗം ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ മനോജ്, വാർഡ് മെമ്പർ എ. രാജേന്ദ്രൻ, ജെൻഡർ റിസോഴ്‌സ് പേഴ്‌സൺ സുജ അശോകൻ, സി. ഡി. എസ് ചെയർപേഴ്‌സൺ പി. സത്യവതി, എ. ഡി. എസ്, സി. ഡി. എസ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP