Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സോഷ്യൽ മീഡയയിൽ ഹർത്താൽ ആഹ്വാനം; മണ്ണാർക്കാട് സ്വദേശിക്ക് 20,200 രൂപ പിഴ ശിക്ഷ നൽകി കോടതി; സംഭവത്തിൽ സംസ്ഥാനത്ത് ഒരു പ്രതിക്കെതിരെ കോടതി ശിക്ഷ വിധിക്കുന്നത് ആദ്യം

സോഷ്യൽ മീഡയയിൽ ഹർത്താൽ ആഹ്വാനം; മണ്ണാർക്കാട് സ്വദേശിക്ക് 20,200 രൂപ പിഴ ശിക്ഷ നൽകി കോടതി; സംഭവത്തിൽ സംസ്ഥാനത്ത് ഒരു പ്രതിക്കെതിരെ കോടതി ശിക്ഷ വിധിക്കുന്നത് ആദ്യം

പാലക്കാട്: സോഷ്യൽ മീഡിയയിലൂടെ ഹർത്താൽ ആഹ്വാനം ചെയ്ത സംഭവത്തിൽ പ്രതിക്ക് കോടതി പിഴശിക്ഷ വിധിച്ചു. മണ്ണാർക്കാട് സ്വദേശി നൗഫലിനെയാണ് മജിസ്‌ട്രേറ്റ് 20,200 രൂപ പിഴ ശിക്ഷയ്ക്കു ശിക്ഷിച്ചത്. ഈ സംഭവത്തിൽ സംസ്ഥാനത്ത് ഒരു പ്രതിക്കെതിരെ ശിക്ഷ വിധിക്കുന്നത് ആദ്യം.

കാശ്മീർ കത്വ സ്വദേശിയായ ബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളുടെ കൂട്ടായ്മയിൽ കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് സംസ്ഥാനത്ത് അപ്രതീക്ഷിത ഹർത്താൽ നടന്നത്. സംഭവത്തിൽ മണ്ണാർക്കാട് 47 പേർക്കെതിരെയാണ് കേസെടുത്തത്.

നിയമവിരുദ്ധമായ സംഘം ചേരൽ ഉൾപ്പെടെ 143, 147, 283, 149 എന്നീ വകുപ്പുകളാണ് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത്. കുറ്റം സമ്മതിച്ചതോടെയാണ് നൗഫലിനെതിരേ വിധി വന്നത്. 46 പേർക്കെതിരേ വിചാരണ തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP