Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛനമ്മമാരെ 'ദത്തെടുത്ത്' വിഷു അവിസ്മരണീയമാക്കാം; പ്രായാധിക്യത്താലും ഒറ്റപ്പെടലിന്റെ വേദനയിലും കഴിയുന്ന വയോധികർക്ക് സന്തോഷത്തിന്റെ കിരണം വീശാൻ സാമൂഹിക നീതി വകുപ്പിന്റെ ചുവട് വയ്‌പ്പ്; മക്കളടെ സ്‌നേഹം എന്തെന്ന് അറിയാൻ കൊതിക്കുന്നവർക്കായി അധികൃതരൊരുക്കുന്ന പുത്തൻ പദ്ധതിയിങ്ങനെ

അച്ഛനമ്മമാരെ 'ദത്തെടുത്ത്' വിഷു അവിസ്മരണീയമാക്കാം; പ്രായാധിക്യത്താലും ഒറ്റപ്പെടലിന്റെ വേദനയിലും കഴിയുന്ന വയോധികർക്ക് സന്തോഷത്തിന്റെ കിരണം വീശാൻ സാമൂഹിക നീതി വകുപ്പിന്റെ ചുവട് വയ്‌പ്പ്; മക്കളടെ സ്‌നേഹം എന്തെന്ന് അറിയാൻ കൊതിക്കുന്നവർക്കായി അധികൃതരൊരുക്കുന്ന പുത്തൻ പദ്ധതിയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: അച്ഛനമ്മമാരോടൊപ്പം കളിച്ചും ആർത്തുല്ലസിച്ചും ആഘോഷവേളകൾ ധന്യമാക്കിയിരുന്ന കാലം. ആ ഓർമകൾ മനസിൽ സൂക്ഷിക്കാത്തവരാരുമുണ്ടാകില്ല. കാലം കുതിച്ചപ്പോൾ അച്ഛനമ്മമാർ ഒപ്പമില്ലതായെങ്കിലും അവരെക്കുറിച്ചുള്ള ഓർമകൾ മനസിൽ സൂക്ഷിച്ചാണ് നമ്മളുടെയെല്ലാം ജീവിതം. എന്നാൽ മക്കളുണ്ടായിട്ടും അനാഥാലയങ്ങളിൽ കഴിയേണ്ടിവന്ന ഹതഭാഗ്യരായ ഒട്ടേറെ പേരുണ്ട്് ഇവിടെ. ജീവിതത്തിൽ സന്തോഷം എന്തെന്നറിയാതെ ദുഃഖം പേറി കഴിയുന്നവർ. അവർക്ക് അൽപ്പം സന്തോഷം പകരാം. ആഘോഷ വേളകളിൽ അവരെ ഒപ്പം കൂട്ടാം അതിന് അവസരമൊരുങ്ങുന്നു.

സാമൂഹ്യ നീതി വകുപ്പാണ് ഇത്തരത്തിലൊരു അവസരമൊരുക്കുന്നത്. അച്ഛനമ്മമാരുടെ അസാന്നിധ്യത്തിൽ നിങ്ങൾ ഒരിക്കൽ കൂടി അവരുടെ സ്നേഹം കൊതിക്കുന്നുണ്ടോ. ആഘോഷ വേളകൾ അവരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ. നിങ്ങൾക്ക് ഇപ്പോൾ തന്നെ സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള കോഴിക്കോട് വെള്ളിമാടുകുന്നിലെ വൃദ്ധ സദനത്തിലെത്തി അച്ഛനമ്മമാരെ ദത്തെടുക്കാം. വിഷു ആഘോഷം കഴിയും വരെയേ ദത്തിന്റെ കാലാവധിയുണ്ടാവൂ.

അതു കഴിഞ്ഞാൽ ഇവരെ വൃദ്ധ സദനത്തിൽ തിരിച്ചെത്തിക്കണം.ഇതുവരെ ഇവരുടെ ആഘോഷ ദിനങ്ങളെല്ലാം വൃദ്ധ സദനത്തിന്റെ നാലു ചുവരുകൾക്കുള്ളിലായിരുന്നു. വിശേഷ ദിവസങ്ങളിൽ പലരും ഇവിടേക്ക് വന്ന് അന്തേവാസികൾക്കൊപ്പം ആഘോഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നും കാണുന്ന ചുവരുകൾക്കു കീഴിലായതിനാൽ അവർക്ക് ഇത്തരം ആഘോഷങ്ങൾക്ക് ഒരു പൊലിമ തോന്നാറില്ല. ഗൃഹാന്തരീക്ഷവുമില്ല. അതുകൊണ്ടു തന്നെയാണ് ഇത്തവണ ഇവരെ എങ്ങനെ പുറമെയുള്ള ആഘോഷങ്ങളിൽ പങ്കാളികളാക്കാം എന്ന് അധികൃതർ ആലോചിച്ചത്.

അങ്ങനെയാണ് പുതിയ ആശയം കൊണ്ടു വന്നത്. തങ്ങൾ തെരഞ്ഞെടുക്കുന്നവരെ ഏപ്രിൽ 14ന് വൈകിട്ട് വൃദ്ധസദനത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോകാം. 15ന് വൈകിട്ട് തിരിച്ചെത്തിക്കണം. ഇതിനു തയ്യാറുള്ളവർക്ക് ഈ മാസം 23ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. സൂപ്രണ്ട് ഗവൺമെന്റ് വൃന്ദമന്ദിരം മേരിക്കുന്ന് പിഒ വെള്ളിമാടുകുന്ന് എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. vishucelebration2019@gmail എന്ന ഇ.മെയിലിലും അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9846725915 എന്ന നമ്പറിൽ വിളിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP