Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം ശോഭനാ ജോർജ് രാജിവെച്ചു; പടിയിറങ്ങുന്നത് മൂന്നര വർഷത്തെ സേവനത്തിന് ശേഷം

ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം ശോഭനാ ജോർജ് രാജിവെച്ചു; പടിയിറങ്ങുന്നത് മൂന്നര വർഷത്തെ സേവനത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം ശോഭനാ ജോർജ് രാജിവച്ചു. ഖാദി ബോർഡിന്റെ ആദ്യ വനിതാ വൈസ് ചെയർപേഴ്‌സനായിരുന്നു ശോഭനാ ജോർജ്. സർക്കാരിൽ നിന്ന് ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിവരം.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി ശോഭനാ ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സന്ദർശനത്തിന് പിന്നാലെയാണ് രാജി. മൂന്നര വർഷത്തെ സേവനത്തിനു ശേഷമാണ് രാജി. ശമ്പളം വാങ്ങാതെയാണ് ഇക്കാലയളവിൽ പ്രവർത്തിച്ചതെന്ന് ശോഭനാ ജോർജ്ജ് വ്യക്തമാക്കി.

തന്റെ സേവനം ഇനി ഏതു മേഖലയിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും ശോഭനാ ജോർജ് പ്രതികരിച്ചു. ചെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിലാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്.

കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന ശോഭന പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടർന്ന് 2018-ലാണ് സിപിഎമ്മിലെത്തിയത്. 1991, 1996, 2001 വർഷങ്ങളിൽ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ചെങ്ങന്നൂരിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് 2016-ൽ കോൺഗ്രസ് വിട്ടു. ശോഭനാ ജോർഡ് പാർട്ടി വിട്ടതിനുശേഷം ചെങ്ങന്നൂർ മണ്ഡലത്തിൽ കോൺഗ്രസിന് വിജയിക്കാനായിട്ടില്ല. ഈ ആത്മബന്ധമാണ് രാജി പ്രഖ്യാപനം ചെങ്ങന്നൂരിൽ നടത്താൻ കാരണമെന്ന് ശോഭനാ ജോർജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP