Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൈക്കോടതിയിൽ ഞാൻ മാപ്പു പറഞ്ഞിട്ടില്ല; അഭിഭാഷകൻ പറഞ്ഞിട്ടുണ്ടങ്കിൽ അത് എനിക്ക് വേണ്ടി ആകില്ല; ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്; പിഴ അടക്കാൻ തൽക്കാലം ആലോചനയില്ല; സുപ്രീംകോടതി പറയട്ടെ: നിലപാട് കർശനമാക്കി ശോഭാ സുരേന്ദ്രൻ

ഹൈക്കോടതിയിൽ ഞാൻ മാപ്പു പറഞ്ഞിട്ടില്ല; അഭിഭാഷകൻ പറഞ്ഞിട്ടുണ്ടങ്കിൽ അത് എനിക്ക് വേണ്ടി ആകില്ല; ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്; പിഴ അടക്കാൻ തൽക്കാലം ആലോചനയില്ല; സുപ്രീംകോടതി പറയട്ടെ: നിലപാട് കർശനമാക്കി ശോഭാ സുരേന്ദ്രൻ

കൊച്ചി: ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ചുമത്തിയ പിഴ അടക്കില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കേസിൽ അപ്പീൽ നൽകുകയാണ് ശോഭ സുരേന്ദ്രന്റെ അടുത്ത നീക്കം. ഹൈക്കോടതി ചുമത്തിയ പിഴ അടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്. ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ല.കോടതി പറയുന്നതെല്ലാം അംഗീകരിക്കാനാകില്ല. ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ല. അക്കാര്യം അഭിഭാഷകനോട് ചോദിക്കണമെന്നും ശോഭ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി 25,000 രൂപ പിഴ ഈടാക്കിയാണ് ശോഭാ സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളിയത്. പൊലീസ് നടപടിക്കെതിരെ സമർപ്പിച്ച ഹർജിയിൽ വികൃതമായ ആരോപണങ്ങളാണ് ശോഭ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. നടപടി എല്ലാവർക്കും പാഠമാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇത്തരം ആവശ്യങ്ങൾക്ക് കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞതോടെ ഹർജി പിൻവലിച്ച് മാപ്പ് പറയാമെന്ന് ശോഭയുടെ അഭിഭാഷകൻ നിലപാടെടുത്തെങ്കിലും കോടതി വഴങ്ങിയില്ല. കോടതിയുടെ സമയം കളഞ്ഞതിന് 25,000 രൂപ പിഴയടക്കണമെന്നും ഈ തുക ലീഗൽ സർവീസ് അഥോറിറ്റിക്ക് നൽകണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP