Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

തെക്കോട്ടെടുക്കാൻ സമയമായില്ലേ എന്നും ഇനിയെങ്കിലും നേരാവണ്ണം ജീവിക്കണമെന്നും കോടിയേരിക്ക് ശോഭ സുരേന്ദ്രന്റെ ഉപദേശം; ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല; കോടിയേരിക്ക് കേരളത്തിൽ മാത്രം സഞ്ചരിച്ചാൽ മതിയോയെന്നും ചോദ്യം ; ബിജെപി നേതാവിന്റെ കോട്ടയത്തെ പ്രസംഗം വിവാദത്തിലേക്ക്

തെക്കോട്ടെടുക്കാൻ സമയമായില്ലേ എന്നും ഇനിയെങ്കിലും നേരാവണ്ണം ജീവിക്കണമെന്നും കോടിയേരിക്ക് ശോഭ സുരേന്ദ്രന്റെ ഉപദേശം; ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല; കോടിയേരിക്ക് കേരളത്തിൽ മാത്രം സഞ്ചരിച്ചാൽ മതിയോയെന്നും ചോദ്യം ; ബിജെപി നേതാവിന്റെ കോട്ടയത്തെ പ്രസംഗം വിവാദത്തിലേക്ക്

മറുനാടൻ ബ്യൂറോ

കോട്ടയം: സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ലാക്കാക്കിയുള്ള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനന്റെ പ്രസംഗം വിവാദമായി. കോട്ടയം പൊൻകുന്നത്തു പ്രസംഗിക്കുന്നതിനിടയിലായിരുന്നു വിവാദ പരാമർശങ്ങൾ.

കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കാൻ സമയമായില്ലേ എന്നും ഇനിയെങ്കിലും നേരാവണ്ണം ജീവിക്കണമെന്നും ശോഭ പറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല. കോടിയേരിക്ക് കേരളത്തിൽ മാത്രം സഞ്ചരിച്ചാൽ മതിയോ എന്നും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ പോകേണ്ടി വരില്ലെ എന്നും ശോഭ പ്രസംഗത്തിൽ ചോദിച്ചു.

Stories you may Like

മോദി ഭക്തരായ ആർ എസ് എസ് പരിശീലനം ലഭിച്ച നിരവധി പേർ പൊലീസ് സേനയിൽ ഉണ്ട്. അവരെ ഉപയോഗിച്ചും ആർ എസ് എസ് അജണ്ട നടപ്പിലാക്കുമെന്നു സെൻകുമാറിനെ ഉദാഹരണമാക്കി ശോഭ സുരേന്ദ്രൻ പ്രസംഗത്തിൽ സൂചന നൽകി. ആർഎസ്എസിൽ നിന്നും സിപിഎമ്മിലെത്തിയ സുധീഷ് മിന്നിയ്‌ക്കെതിരേയും ശോഭ ആഞ്ഞടിച്ചു. സുധീഷിന്റെ പേര് നായ്ക്കൾക്ക് ഇടണമെന്നായിരുന്നു ശോഭയുടെ ആഹ്വാനം.

ശോഭയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP