Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപതെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തെ പിന്തുണയ്ക്കുന്നു എന്നത് അടിസ്ഥാന രഹിതമായ പ്രചാരണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി; മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സർക്കാർ ജോലിയിൽ സംവരണം നൽകുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആഗ്രഹം മാത്രമാണെന്നും വെള്ളാപ്പള്ളി നടേശൻ

ഉപതെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തെ പിന്തുണയ്ക്കുന്നു എന്നത് അടിസ്ഥാന രഹിതമായ പ്രചാരണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി; മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സർക്കാർ ജോലിയിൽ സംവരണം നൽകുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആഗ്രഹം മാത്രമാണെന്നും വെള്ളാപ്പള്ളി നടേശൻ

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: ഉപതെരഞ്ഞെടുപ്പുകളിൽ എസ്എൻഡിപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു എന്ന പ്രസ്താവന അടിസ്ഥാനരഹിതമാണ് എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ മുന്നണികളോടും ഒരേ നിലപാടാണ് എസ്എൻഡിപി യോഗത്തിനുള്ളത്. ആരെയും എതിർക്കുന്നുമില്ല പിന്തുണക്കുന്നുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടായിരുന്നു വെള്ളാപ്പള്ളി എസ്എൻഡിപിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

യുഡിഎഫിനെയോ എൽഡിഎഫിനെയോ പിന്തുണച്ച് എസ്എൻഡിപി പ്രസ്താവന നടത്തിയിട്ടില്ല. ഉപതിരഞ്ഞെടുപ്പുകളിൽ എസ്എൻഡിപി
പാലായിൽ ചില ശക്തമായ നിലപാട് എടുക്കേണ്ടിവന്നിട്ടുണ്ട്. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. പൊതുനയം എന്ന നിലയിൽ ഒരു പാർട്ടിക്കും പിന്തുണ കൊടുക്കുന്ന പ്രസ്താവനയും നടത്തിയിട്ടില്ല. ഉപതിരഞ്ഞെടുപ്പിൽ ആര് തോറ്റാലും ആര് ജയിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സർക്കാർ ജോലിയിൽ സംവരണം നൽകുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആഗ്രഹം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സർക്കാർ സർവീസിലെ ജാതി തിരിച്ചുള്ള കണക്കെടുത്താൽ ഏത് വിഭാഗത്തിനാണ് പ്രാമുഖ്യമെന്ന് മനസ്സിലാകും. തിരഞ്ഞെടുപ്പാകുമ്പോൾ പലരും പലതും പറയും. ദേവസ്വം ബോർഡിൽ മുന്നോക്കങ്ങളിലെ പാവങ്ങൾക്ക് സംവരണമേർപ്പെടുത്താനുള്ള സർക്കാർ നീക്കം നടപ്പിലാക്കാൻ കഴിയില്ല. കാരണം അത്തരം സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP