Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മജിസ്‌ട്രേറ്റിന്റെ മുറി വൃത്തിയാക്കാൻ എത്തിയപ്പോൾ ജീവനക്കാർ പാമ്പിനെ കണ്ടു; കോടതി നടപടികൾ തടസ്സപ്പെട്ടത് ഒന്നര മണിക്കൂറോളം; വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനാവാതെ മടക്കം

മജിസ്‌ട്രേറ്റിന്റെ മുറി വൃത്തിയാക്കാൻ എത്തിയപ്പോൾ ജീവനക്കാർ പാമ്പിനെ കണ്ടു; കോടതി നടപടികൾ തടസ്സപ്പെട്ടത് ഒന്നര മണിക്കൂറോളം; വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനാവാതെ മടക്കം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ആലുവ കോടതിയിൽ പാമ്പിനെ കണ്ടതിനെത്തുടർന്ന് ഒന്നരമണിക്കൂറോളം കോടതി നടപടികൾ തടസ്സപ്പെട്ടു. ആലുവയിലെ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മജിസ്‌ട്രേറ്റിന്റെ മുറിയിൽ ആണ് പാമ്പുകളെ കണ്ടത്

കുഞ്ഞടക്കം വിഷമില്ലാത്ത വുൾഫ് ഇനത്തിൽ പെട്ട പാമ്പുകളെയാണ് കണ്ടത്. ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന്റെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഉടൻ ജീവനക്കാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ചെറിയ പാമ്പിനെ കോടതി ജീവനക്കാരിൽ ഒരാൾ തല്ലി കൊന്നു. മറ്റൊന്ന് രക്ഷപ്പെട്ടു. പാമ്പ് രക്ഷപ്പെട്ടതി നെ തുടർന്ന് കോടതി ജീവനക്കാരടക്കം പരിഭ്രാന്തരായതോടെ കോടതി നടപടികൾ ഒന്നര മണിക്കൂർ നിർത്തിവച്ചു. കോടനാട് നിന്നെത്തിയ സെക്ഷൻ ഓഫീസർ ജെ ബി സാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കോടതി പരിസരം മുഴുവൻ പരിശോധിച്ചുവെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല

ഇത്തരം പാമ്പുകളുടെ പ്രജനന സമയമായതിനാൽ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പുദ്യോഗസ്ഥർ പറഞ്ഞു. അമ്പത് വർഷത്തോളം പഴക്കമുള്ള കോടതി കെട്ടിടത്തിന്റെ പരിസരത്ത് മജിസ്‌ട്രേറ്റ് ക്വാർട്ടേഴുകളിൽ നേരത്തെയും പാമ്പുകളെ കണ്ടിട്ടിട്ടുണ്ട്. ടി.എസ് ഭാഗ്യനാഥ്, എൻ.കെ അനീഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP