Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരാഴ്ചയ്ക്കിടെ പിടിച്ചത് ഒരു കരിമൂർഖൻ ഉൾപ്പെടെ 5 മൂർഖൻ പാമ്പുകളെ; പാമ്പു പേടിയിൽ ഒരു ഗ്രാമം

ഒരാഴ്ചയ്ക്കിടെ പിടിച്ചത് ഒരു കരിമൂർഖൻ ഉൾപ്പെടെ 5 മൂർഖൻ പാമ്പുകളെ; പാമ്പു പേടിയിൽ ഒരു ഗ്രാമം

സ്വന്തം ലേഖകൻ

ചേർത്തല: പാമ്പിനെ പേടിച്ച് ഓരോ ദിവസവും തള്ളി നീക്കുകയാണ് ചേർത്തലയിലുള്ള ഒരു കോളനി മുഴുവനും. പട്ടണക്കാട് കോനാട്ടുശേരി തെക്ക് കാളിവീട് കോളനിയിലെ ജനങ്ങളാണ് പാമ്പിനെ പേടിച്ചു ജീവിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഇവിടെ നിന്നും പിടിച്ചത് ഒരു കരിമൂർഖൻ ഉൾപ്പെടെ 5 മൂർഖൻ പാമ്പുകളെയാണ്.

പട്ടണക്കാട് പഞ്ചായത്ത് 15-ാം വാർഡിലാണ് കോളനി. 21 വീടുകളാണ് കോളനിയിലുള്ളത്. പാമ്പ് ശല്യം സംബന്ധിച്ചു പരാതി പറഞ്ഞിട്ടും അധികൃതർ നടപടി തുടങ്ങിയിട്ടില്ലെന്ന് കോളനി നിവാസികൾ പറയുന്നു. പാമ്പിനെ പിടിക്കാൻ വീടുകൾക്കു ചുറ്റിനും വല വിരിച്ച് പ്രതിരോധം തീർത്തിരിക്കുകയാണ് കോളനി നിവാസികൾ. കുട്ടികൾ അടക്കം ഭീതിയിലാണ്.

കോളനിക്കു ചുറ്റും പുല്ലുകൾ വളർന്നു കാടായി മാറിയതും തോടുകളിൽ മാലിന്യം നിറയുന്നതുമാണ് പാമ്പ് ശല്യത്തിനു കാരണമെന്നു കോളനി നിവാസികൾ പറയുന്നു. പഞ്ചായത്ത് റോഡ് നിർമ്മാണം തുടങ്ങിയത് പൂർത്തിയാക്കാത്തതിനാൽ ഗതാഗത സൗകര്യവുമില്ല. വഴി വിളക്കുകൾ ഉണ്ടെങ്കിലും തെളിയാത്തത് അപകടസാധ്യത കൂട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP